Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചില്ലറ ക്ഷാമം :...

ചില്ലറ ക്ഷാമം : കരുനാഗപ്പള്ളി എസ്​.ബി.ടിയിൽ സംഘർഷം

text_fields
bookmark_border
ചില്ലറ ക്ഷാമം : കരുനാഗപ്പള്ളി എസ്​.ബി.ടിയിൽ സംഘർഷം
cancel

കരുനാഗപ്പള്ളി: വവ്വക്കാവ്​ എസ്​.ബി.ടിയിൽ ചില്ലറക്ഷാമത്തെ തുടർന്ന്​ സംഘർഷം.  ജനക്കൂട്ടം ബാങ്കി​​െൻറ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. രാവിലെ എട്ടു മുതൽ നോട്ട്​ മാറാനും അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കാനുമായി വൻ നിര തന്നെ ബാങ്കിലുണ്ടായിരുന്നു. എന്നാൽ 12മണിയോടെ ബാങ്കിലെ പണം തീർന്നു. രാവിലെ മുതൽ കാത്തു നിൽക്കുന്നവർക്ക്​ പണം നൽകാനാകാത്തതിനെ തുടർന്നാണ്​ സംഘർഷമുണ്ടായത്​.

ഉച്ചക്ക്​ ​േശഷം കൊല്ലത്തെ പ്രധാന ശാഖയിൽ പണമെത്തിച്ച്​ നൽകാമെന്ന്​ അധികൃതർ പറഞ്ഞെങ്കിലും ഉപഭോക്​താക്കൾ ബഹളം തുടരുകയായിരുന്നു. സംഘർഷത്തിൽ ബാങ്കി​​െൻറ വാതിൽ, ജനൽ ഗ്ലാസുകൾ തകർന്നു.

ഒാച്ചിറ പൊലീസ്​ സ്​ഥലത്തെത്തിയെങ്കിലും ബാങ്കിനുണ്ടായ നഷ്​ടം ഉപഭോക്​താക്കൾ പരിഹരിക്കാമെന്ന്​ അറിയിച്ചതോടെ പൊലീസ്​ കേസെടുക്കാതെ മടങ്ങി. 3.30നു ശേഷം പണമെത്തിക്കുമെന്ന ബാങ്ക്​ അധികൃതരുടെ ഉറപ്പിൽ കാത്തിരിക്കുകയാണ്​ ജനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbtbankcurrency bancurrency demonetization
News Summary - currency demonesation
Next Story