തിരുവനന്തപുരം: ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രതികൾ ചാടിപ്പോയി. വർക്കല സ്റ്റേഷൻ പരിധിയിലെ എസ്.ആർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ഇവർ രക്ഷപ്പെട്ടത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
മോഷണക്കേസ് പ്രതികളായ നരുവാമ്മൂട് സ്വദേശി കാക്ക അനീഷ് (27), കൊല്ലം ചിതറ സ്വദേശി മുഹമ്മദ് ഷാൻ (18) എന്നിവരാണ് ഇന്നലെ രാത്രി ആശുപത്രിയുടെ വെന്‍റിലേറ്റര്‍ പൊളിച്ച് രക്ഷപ്പെട്ടത്.