ഹാദിയയുടെ സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുക –സാംസ്കാരിക പ്രവർത്തകർ
text_fieldsതിരുവനന്തപുരം: അന്യായ തടവില്‍നിന്ന് ഹാദിയയെ മോചിപ്പിക്കാനും അവളുടെ അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ടാക്കാനും ഇടപെടേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും വനിത കമീഷനുമുണ്ടെന്ന് സാംസ്കാരിക പ്രവർത്തകർ. അഖിലയെന്ന 24 വയസ്സുള്ള, ബി.എച്ച്.എം.എസ് ബിരുദധാരിയായ യുവതി, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതും ഷെഫിന് ജഹാന് എന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതും.
ഒരുമിച്ചു കഴിയാനുള്ള അവരുടെ അവകാശത്തെ ഹനിക്കാൻ, അവരിരുവരുടെയും മാതാപിതാക്കള്‍ക്കോ പൊതുസമൂഹത്തിനോ അധികാരമില്ല, കോടതിക്കുപോലും. ഹാദിയയെ മോചിപ്പിക്കണമെന്ന ആവശ്യം ഒ.ബി.സി/ഈഴവ സമുദായങ്ങളിൽപ്പെടുന്ന നേതാക്കളുടെയോ ആക്ടിവിസ്റ്റുകളുടെയോ സംഘടനകളുടെയോ ഭാഗത്തുനിന്ന്, ഇതുവരെ ഉയർന്നിട്ടില്ല എന്നത് ആശങ്കജനകമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വ്യത്യസ്ത വ്യക്തിത്വങ്ങളെയും തുല്യതയേയും അംഗീകരിക്കുന്നതിലൂടെ മാത്രമേ കുടുംബാംഗങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും ജനാധിപത്യപരമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കൂവെന്നും അവർ വ്യക്തമാക്കി. ബി.ആർ.പി. ഭാസ്കർ, സിവിക് ചന്ദ്രൻ, കെ.കെ. ബാബുരാജ്, ഡോ. അജയ് ശേഖർ, ഡോ. കെ.പി. ഗിരിജ, ഡോ. എം.വി. ബിജുലാൽ, ഡോ. രൺജിത് തങ്കപ്പൻ, ഡോ. പി. ഷൈമ, ഡോ. പി.വി. ശ്രീബിത, ഡോ. എം.എസ് നാരായണൻ, ഡോ. കെ.എസ്. സുദീപ്, സുദേഷ് എം. രഘു, ഷിബി പീറ്റർ, ധന്യ കെ.ആർ, ലോകൻ രവി , അഡ്വ. ശാരിക പള്ളത്ത്, കെ.പി. പ്രവീണ, അനു കെ. ആൻറണി, മായാ പ്രമോദ്, അശ്വനി സി. ഗോപി, രാധു രാജ് എസ്, ജോൺസൺ ജോസഫ്, പി.വി. ശ്രീജിത, പി.എൽ. ആശാറാണി തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)