Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാഴത്തങ്ങാടി...

താഴത്തങ്ങാടി കൊലപാതകം: പ്രതി പിടിയിൽ, കുടുംബവുമായുള്ളത് അടുത്ത പരിചയം

text_fields
bookmark_border
താഴത്തങ്ങാടി കൊലപാതകം: പ്രതി പിടിയിൽ, കുടുംബവുമായുള്ളത് അടുത്ത പരിചയം
cancel

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആക്രമിക്കപ്പെട്ട കുടുംബവുമായി അടുത്ത പരിചയമുള്ള കുമരകം ചെങ്ങളം സ്വദേശിയാണ്​ പിടിയിലായത്​. വീട്ടിൽനിന്ന്​ കാണാതായ കാർ കേന്ദ്രീകരിച്ച്​ നടന്ന അന്വേഷണത്തിനൊടുവിലാണ്​ പിടിയിലായത്​. കാറും പൊലീസ്​ കണ്ടെത്തി.

ആലപ്പുഴ മുഹമ്മയിലെ പെട്രോൾ പമ്പിൽ ഈ കാർ ഇന്ധനം നിറക്കുന്നതി​​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സമീപ പ്രദേശത്തുനിന്ന്​ പ്രതിയെ കസ്​റ്റഡിയിൽ എടുത്തതെന്നാണ്​ സൂചന. സാമ്പത്തിക ഇടപാടുകളാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ വിവരം.

കുടുംബവുമായി ബന്ധമുള്ള എട്ടുപേരെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്​തിരുന്നു.  

തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലിയുടെ (65) ഭാര്യ ഷീബ​ (60) കൊല്ലപ്പെട്ടത്​. ഗുരുതര പരിക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. ഇവരുടെ കാറുമായാണ്​​ അക്രമി കടന്നത്​. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്​ എറണാകുളംവരെ​ കാർ​ എത്തിയതി​​​​െൻറ തെളിവുകൾ ലഭിച്ചിരുന്നു​. ഇതോടെ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. അതിർത്തി ചെക്​പോസ്​റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു​. 

ദമ്പതികളിലൊരാളു​ടെ ഫോണും പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഇതിലേക്കുവന്ന കാളുകൾ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എല്ലാ വശങ്ങളും അന്വേഷിച്ചുവരുകയാണെന്ന്​ കോട്ടയം ജില്ല പൊലീസ്​ മേധാവി ജി.ജയദേവ്​ പറഞ്ഞു. 

ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളിൽ​ ശ്രദ്ധ കേന്ദ്രീകരിച്ച അന്വേഷണസംഘം ഇത്തരത്തിൽ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയായിരുന്നു. വിവിധ രേഖകളും​ പരിശോധിക്കുന്നുണ്ട്​. 

വീടി​​​​െൻറ മുൻവാതിലിലൂടെയാണ് പ്രതി ഉള്ളിൽ കടന്നതെന്നതിനാൽ ബന്ധമുള്ള​ ആളാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ പൊലീസ്​ നേരത്തേ നിഗമനത്തിൽ എത്തിയിരുന്നു. അടുക്കള വാതിൽ ഉള്ളിൽനിന്ന്​ പൂട്ടിയിരിക്കുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് എത്തിയിരുന്നതെങ്കിൽ വീട്ടുടമകളെ ആക്രമിച്ച്​ വീഴ്ത്തിയശേഷം എത്രയും വേഗം രക്ഷപ്പെടാനാകും ശ്രമിക്കുകയെന്നാണ്​ പൊലീസ്​ വിലയിരുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsMurder CasesThazhathangadi murder
News Summary - culprit arrested in thazhathangadi murder case
Next Story