Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നായരാണെന്ന്...

'നായരാണെന്ന് ബോധ്യപ്പെടുത്താൻ മുല്ലപ്പൂവും തുളസിപ്പൂവും ചൂടി വോട്ട് ചോദിക്കാൻ ഇറങ്ങും'; സി.എസ്. സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ

text_fields
bookmark_border
നായരാണെന്ന് ബോധ്യപ്പെടുത്താൻ മുല്ലപ്പൂവും തുളസിപ്പൂവും ചൂടി വോട്ട് ചോദിക്കാൻ ഇറങ്ങും; സി.എസ്. സുജാതക്കെതിരെ  ജാതി അധിക്ഷേപവുമായി ജി. സുധാകരൻ
cancel

അമ്പലപ്പുഴ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സി.എസ്. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകുന്നുള്ളൂവെന്നും, താൻ നായരാണെന്ന് ബോധ്യപ്പെടുത്താൻ മുല്ലപ്പൂവും തുളസിപ്പൂവും ചൂടിയാണ് അവർ വോട്ട് ചോദിക്കാൻ ഇറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.

അമ്പലപ്പുഴയിൽനിന്ന് നായർ സമുദായത്തിന്റെ വോട്ടൊന്നും കിട്ടില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജി. ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്.എഫ്.ഐ ക്രിമിനലുകളാണ്. നിർബന്ധിച്ച് ഭുവനേശ്വരനെ കോളജിലേക്ക് വിട്ടത് സി.പി.എമ്മുകാരാണ്. ഭുവനേശ്വരന്‍ സ്വയം കൊല്ലപ്പെട്ടതല്ല സാഹചര്യം സൃഷ്ടിച്ചത് എസ്.എഫ്.ഐ ഗുണ്ടകളാണെന്നും ജി. സുധാകരൻ ആരോപിച്ചു. നേരത്തെ ജി. സുധാകരൻ പറഞ്ഞത് നായർ ഗുണ്ടകളാണ് ഭുവനേശ്വരനെ കൊലപ്പെടുത്തിയത് എന്നാണ്.

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സി.പി.എം വിട്ട് യു.ഡി.എഫിൻ ചേർന്ന ജി. സുധാകരൻ സി.പി.എമ്മിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയെയും ജി. സുധാകരൻ വിമർശിച്ചു. കു​ട്ട​നാ​ട്​ ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി വ​ര​മ്പ​ത്തു​കൂ​ടി ഒ​രി​ക്ക​ൽ​പോ​ലും ന​ട​ക്കാ​തെ വെ​ല്ലു​വി​ളി​ക്കാ​ൻ വ​ര​രു​തെ​ന്ന് ജി. ​സു​ധാ​ക​ര​ൻ. സി.​പി.​എം കു​ട്ട​നാ​ട്​ താ​ലൂ​ക്ക്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച ത​ന്നോ​ട്​ കു​ട്ട​നാ​ട്​ ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി വെ​ല്ലു​വി​ളി​ക്കാ​ൻ വ​ര​രു​ത​ത്. ച​ളി​യി​ൽ ച​വി​ട്ടി​താ​ഴ്ത്തു​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ആ​ല​പ്പു​ഴ ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ട്ടി​യ​ല്ലെ​ന്നും പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​​ളു​ടേ​താ​ണെ​ന്നും​ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നാ​ണ്​ സി.​പി.​എ​മ്മി​നെ ഭ​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി തി​രു​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ന​ന്നാ​യി​ട്ട്​ വാ​യി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന എം.​എ. ബേ​ബി ന​ല്ല​വ​നാ​ണ്. പ​റ​ഞ്ഞി​ട്ട്​ എ​ന്തു​കാ​ര്യം?. കേ​ര​ള​ത്തി​ൽ എ​ന്ത്​ പ്ര​ത്യ​ശാ​സ്ത്രം, എ​ന്ത്​ ആ​ദ​ർ​ശം, വ​ൻ​കി​ട​ക്കാ​രു​ടെ​യും സ​മ്പ​ന്ന​മാ​രു​ടെ​യും കൂ​ടെ​യാ​ണ്​ പാ​ർ​ട്ടി. ഇ​ത്​ പ​റ​യു​ന്ന​ത്​ ന​ശി​പ്പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല, സ്വ​യം​വി​മ​ർ​ശ​ന​ത്തി​നാ​ണ്. സെ​ക്കു​ല​ർ പാ​ർ​ട്ടി​ക​ളാ​യ ക​മ്യൂ​ണി​സ്റ്റും കോ​ൺ​ഗ്ര​സും കേ​ര​ള​ത്തി​ൽ വേ​ണം.

ചെ​ങ്ങ​ന്നൂ​രി​ൽ സി.​പി.​എം-​ബി.​ജെ.​പി ഡീ​ലാ​ണെ​ന്നും​ മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. അ​റ​വു​കാ​ട്​ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​ങ്ങ​ന്നൂ​രി​ൽ സ​ജി​ചെ​റി​യാ​ൻ വി​ജ​യി​ക്കു​ന്ന​ത്​ ആ​ർ.​എ​സ്.​എ​സി​ന്‍റെ​യും ബി.​ജെ.​പി​യു​ടെ​യും വോ​ട്ടു​കൊ​ണ്ടാ​ണ്. പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ത്യു​പ​കാ​രം ന​ൽ​കി​യ​തി​നാ​ലാ​ണി​ത്. ചെ​ങ്ങ​ന്നൂ​രി​ൽ നി​ര​ന്ത​രം പ്ര​ക​ട​മാ​യ ബി.​ജെ.​പി കൂ​ട്ടു​കെ​ട്ടി​നെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റു​ണ്ടോ​?. ചെ​ങ്ങ​ന്നൂ​രി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ത്ഥി​യെ നി​ശ്ച​യി​ച്ച​ത് പോ​ലും സ​ജി ചെ​റി​യാ​നാ​ണ്. ക്രി​മി​ന​ൽ രാ​ഷ്​​ട്രീ​യ​ത്തി​ന്‍റെ ത​ല​വ​നാ​ണ്​ സ​ജി ചെ​റി​യാ​ൻ. പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​റി​ൽ വെ​ടി​യേ​റ്റ്​​ അ​സ്ഥി​വാ​ര​മു​ണ്ടാ​ക്കി​യ പാ​ർ​ട്ടി​യാ​ണ്​. സ​ജി​ചെ​റി​യാ​നും എ​ച്ച്. സ​ലാ​മും ആ ​അ​സ്ഥി​വാ​രം തോ​ണ്ടി വാ​ഴ​പ്പി​ണ്ടി കു​ഴി​ച്ചി​ട്ടു​വെ​ന്നും അ​​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G SudhakaranCongessUDFCaste abuse
News Summary - 'C.S. Sujatha only goes to Nair houses, she goes out to seek votes wearing jasmine and tulsi flowers to convince them that she is a Nair'; G. Sudhakaran makes casteist insults
Next Story