മൂഫിയയുടെ മാതാപിതാക്കളുടെ പരാതി സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും –സി.എസ്. സുജാത
text_fieldsജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത മുഫിയ പർവീന്റെ പിതാവുമായി സംസാരിക്കുന്നു
ആലുവ: ആരോപണവിധേയനായ സി.ഐയെക്കുറിച്ചുള്ള മൂഫിയ പർവീെൻറ മാതാപിതാക്കളുടെ പരാതി സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത. മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു അവർ. കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിന് സമൂഹം ഉണർന്ന് പ്രവർത്തിക്കണം. അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ. പുഷ്പദാസ്, പഞ്ചായത്ത് അംഗങ്ങളായ സ്നേഹ മോഹൻ, ഹിത ജയകുമാർ, വത്സല വേണുഗോപാൽ, സൗജത്ത് ജലീൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

