Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിദുർബലരോട്...

അതിദുർബലരോട് അതിനിഷ്ഠൂരം; ജാതി സർട്ടിഫിക്കറ്റില്ല, അരുന്ധതിയാർ -ചക്കിലിയാർ സമുദായം സംവരണത്തിനു പുറത്ത്

text_fields
bookmark_border
അതിദുർബലരോട് അതിനിഷ്ഠൂരം; ജാതി സർട്ടിഫിക്കറ്റില്ല, അരുന്ധതിയാർ -ചക്കിലിയാർ സമുദായം സംവരണത്തിനു പുറത്ത്
cancel

കോ​ട്ട​യം: ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ന്യ​മാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും അ​ർ​ഹ​മാ​യ വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ അ​രു​ന്ധ​തി​യാ​ർ- ച​ക്കി​ലി​യാ​ർ സ​മു​ദാ​യം സം​വ​ര​ണ​ത്തി​നു പു​റ​ത്ത്. വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ന്നും സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​വു​ന്നി​ല്ല. 2009ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി ദു​ർ​ബ​ല വി​ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു പ​ട്ടി​ക ജാ​തി​ക​ളി​ൽ സ​മു​ദാ​യ​ങ്ങ​ളി​ൽ പെ​ടു​ന്ന​താ​ണ്​ അ​രു​ന്ധ​തി​യാ​ർ-​ച​ക്കി​ലി​യാ​ർ.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ 1950നു​മു​മ്പ്​ കു​ടി​യേ​റി​യ ദ​ലി​ത്​ വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്മു​റ​ക്കാ​​ർ​ക്കേ സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ളൂ​വെ​ന്ന കേ​ന്ദ്ര ച​ട്ട​ത്തി​ന്‍റെ വ്യാ​ഖ്യ​ന​മാ​ണ്​​ 2021 വ​രെ ത​ട​സ്സ​മി​ല്ലാ​തെ ല​ഭി​ച്ചു​വ​ന്ന ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മു​ദാ​യ​ത്തി​ന്​ അ​ന്യ​മാ​ക്കി​യ​ത്. പൂ​ർ​വി​ക​ർ 1950നു​മു​മ്പ്​ കേ​ര​ള​ത്തി​ലേ​ക്കു കു​ടി​യേ​റി​യ​വ​രാ​ണെ​ന്ന രേ​ഖ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്രം ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി​ക​ളെ നി​ശ്ച​യി​ച്ചു വി​ജ്ഞാ​പ​നം ചെ​യ്ത ത​മി​ഴ്നാ​ട്, കേ​ര​ള സ​ർ​ക്കാ​റു​ക​ളു​ടെ ഗ​സ​റ്റി​ൽ ഒ​രു​പോ​ലെ പേ​രു​ള്ള​താ​ണ്​ ത​ങ്ങ​ളു​ടെ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു ത​ട​സ്സ​മെ​ങ്കി​ൽ ഇ​രു ഗ​സ​റ്റി​ലും ഉ​ൾ​ക്കൊ​ള്ളു​ന്ന മ​റ്റു 16 സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ ഈ ​പ്ര​യാ​സ​വും ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​കാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​​ അ​രു​ന്ധ​തി​യാ​ർ- ച​ക്കി​ലി​യാ​ർ സ​മു​ദാ​യ സ​മി​തി പ്ര​സി​ഡ​ന്‍റ്​ എം. ​മ​ണി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​റു​മു​ഖ​വും ചോ​ദി​ക്കു​ന്നു.

രാ​ജ​ഭ​ര​ണ​കാ​ല​ത്ത്​ ചെ​ങ്കോ​ട്ട വ​രെ തി​രു​വി​താം​കൂ​റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന​തി​നാ​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ അ​രു​ന്ധ​തി​യാ​ർ- ച​ക്കി​ലി​യാ​ർ സ​മു​ദാ​യ​ത്തി​ന്​ പ​ട്ടി​ക​ജാ​തി പ​ദ​വി നി​ർ​ബാ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​രു​ന്നു. ഇ​തി​ന് പി​ൻ​പ​റ്റി കോ​ഴി​ക്കോ​ട്, കൊ​ല്ലം, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കാ​യി 2018ലും 2019​ലും സ​മാ​ന ഉ​ത്ത​ര​വു​ക​ളി​റ​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ, 2021ൽ ​അ​ന്ന​ത്തെ കോ​ട്ട​യം ത​ഹ​സി​ൽ​ദാ​ർ പൂ​ർ​വി​ക​രു​ടെ കു​ടി​യേ​റ്റ രേ​ഖ​ക​ൾ തേ​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ്​ പ്ര​തി​സ​ന്ധി​യു​ടെ തു​ട​ക്കം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം സ​മു​ദാ​യാം​ഗ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ ഏ​ക​ദേ​ശ ക​ണ​ക്ക്.

അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യ​തി​നാ​ൽ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ഷേ​ധം നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ പ​ര​സ്പ​​രം പോ​ര​ടി​ച്ചു ദ്രോ​ഹി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​വും പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന്​ സ​മു​ദാ​യാം​ഗ​ങ്ങ​ൾ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​മു​ണ്ട്.

തോ​ട്ടി​പ്പ​ണി​യും ചെ​രു​പ്പു​തു​ന്ന​ലും

സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴേ​ത്ത​ട്ടി​ൽ ജീ​വി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ അ​രു​ന്ധ​തി​യാ​ർ- ച​ക്കി​ലി​യാ​ർ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​ണു​ള്ള​ത്. മു​മ്പ്​ തോ​ട്ടി​പ്പ​ണി, ചെ​രു​പ്പു​തു​ന്ന​ൽ, തു​ക​ൽ നി​ർ​മാ​ണ ജോ​ലി​ക​ളി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും ശു​ചീ​ക​ര​ണ തൊ​ഴി​ലും ചെ​രു​പ്പ്​ തു​ന്ന​ൽ ജോ​ലി​യും ചെ​യ്താ​ണ്​ ഉ​പ​ജീ​വ​നം ന​യി​ക്കു​ന്ന​ത്.

‘ഉ​ന്ന​ത പ​ഠ​നം പ്ര​തി​സ​ന്ധി​യി​ൽ’

ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ഷേ​ധ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള ച​ക്കി​ലി​യാ​ർ മ​ഹാ​സ​ഭ​യും മാ​ദി​ക റി​സ​ർ​വേ​ഷ​ൻ പോ​രാ​ട്ട സ​മി​തി​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്കും നി​വേ​ദ​നം ന​ൽ​കി. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കി​ട്ടാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളു​ടെ ഉ​ന്ന​ത​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന്​ കെ.​സി.​എം.​എ​സ്​ നേ​താ​വ്​ ആ​ലു​വ ശെ​ൽ​വ​രാ​ജും എം.​ആ​ർ.​പി.​എ​സ്​ നേ​താ​വ്​ സു​ബ്ര​ഹ്​​മ​ണ്യ​നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.



‘‘1950നു ​മു​മ്പു​ള്ള രേ​ഖ​ക​ൾ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന തീ​ർ​ത്തും അ​പ്രാ​യോ​ഗി​ക​വും ആ​രാ​ലും ക​ഴി​യാ​ത്ത​തു​മാ​ണ്. 1975നു ​മു​മ്പാ​യി എ​ന്നെ​ങ്കി​ലും വ്യ​വ​സ്ഥ മാ​റ്റേ​ണ്ട​തു​ണ്ട്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മം തു​ട​രു​ക​യാ​ണ്’’

എം. ​ഗൗ​രി​ശ​ങ്ക​ർ, കൗ​ൺ​സി​ല​ർ, കോ​ട്ട​യം ന​ഗ​ര​സ​ഭ


‘‘സാ​മൂ​ഹി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും ഏ​റ്റ​വും താ​ഴേ​ത്ത​ട്ടി​ലാ​ണ് ഞ​ങ്ങ​ളു​ടെ സ​മു​ദാ​യം. 1986ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ എ​ല്ലാ പ​ട്ടി​ക​ജാ​തി​ക​ളെ​യും പ​രാ​മ​ർ​ശി​ക്കു​ന്ന​താ​ണ്. എ​ന്നി​ട്ടും അ​രു​ന്ധ​തി​യാ​ർ ച​ക്കി​ലി​യാ​രെ മാ​ത്രം അ​തി​ന്​ ഇ​ര​യാ​ക്കു​ക​യാ​ണ്. ത​ല​മു​റ​ക​ൾ​ക്കു മു​മ്പേ കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്കു വ​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ. ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ലു​ള്ള​ത്​ അ​യോ​ഗ്യ​ത​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ പ്ര​ബ​ല​രാ​യ മി​ക്ക പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളും ഇ​ങ്ങ​നെ പു​റ​ത്താ​കും’’

എ​സ്. അ​റു​മു​ഖം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​രു​ന്ധ​തി​യാ​ർ-​ച​ക്കി​ലി​യാ​ർ സ​മു​ദാ​യ സ​മി​തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationcaste certificatesocial justice
News Summary - Cruelty towards the most vulnerable; Without caste certificates, the Arundhathiyar-Chakkiliyar community is left out of reservation
Next Story