Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​ടി​വെ​ള്ള​ത്തി​ൽ...

കു​ടി​വെ​ള്ള​ത്തി​ൽ ചാ​ണ​കം ക​ല​ക്കി; അ​ർ​ബു​ദ ബാ​ധി​ത​നോ​ട്​ ക്രൂ​ര​ത

text_fields
bookmark_border
Cruelty to cancer victims
cancel

എ​രു​മേ​ലി: അ​ർ​ബു​ദം ബാ​ധി​ച്ച്​ കി​ട​പ്പി​ലാ​യ വീ​ട്ട​മ്മ​യോ​ടും കു​ടും​ബ​ത്തി​നോ​ടും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ക്രൂ​ര​ത. അ​ർ​ധ​രാ​ത്രി വീ​ടി​ന്​ ക​ല്ലെ​റി​ഞ്ഞും കു​ടി​വെ​ള്ള​ത്തി​ൽ ചാ​ണ​കം ക​ല​ക്കി​യു​മാ​ണ് ക്രൂ​ര​ത കാ​ട്ടി​യ​ത്. ആ​റാ​ട്ടു​ക​യം മു​ത്ത്മ​ണ്ണി​ൽ എം.​എ​സ്. ഷാ​ജി​യു​ടെ ഭാ​ര്യ ലി​സി​യാ​ണ് അ​ർ​ബു​ദം ബാ​ധി​ച്ച്​ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ഷാ​ജി​ക്ക്​ ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്ക്​ പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന സ്​​ഥി​തി​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ക്രൂ​ര​ത.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30ഓ​ടെ വീ​ടി​ന്​ നേ​രെ നി​ര​വ​ധി ത​വ​ണ ക​ല്ലേ​റു​ണ്ടാ​യ​താ​യി ഷാ​ജി പ​റ​ഞ്ഞു. ഇ​തോ​ടെ ഭ​യ​ന്നു​വി​റ​ച്ച കു​ടും​ബം എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ൽ​ക്കു​മ്പോ​ൾ വീ​ണ്ടും ക​ല്ലേ​റു​ണ്ടാ​യി. പി​ന്നീ​ട് തൊ​ഴു​ത്തി​ൽ പ​ശു ശ​ബ്​​ദം ഉ​ണ്ടാ​ക്കു​ന്ന​ത് കേ​ട്ട​തോ​ടെ ഷാ​ജി സ​മീ​പ​വാ​സി​ക​ളാ​യ ബ​ന്ധു​ക്ക​ളെ ഫോ​ണി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് കു​ടി​വെ​ള്ള​ത്തി​ൽ ചാ​ണ​കം ക​ല​ക്കി​യ​താ​യി ഷാ​ജി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കു​ടി​വെ​ള്ളം സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ങ്കി​ലാ​ണ് ചാ​ണ​കം ക​ല​ക്കി​യ നി​ല​യി​ൽ ക​ണ്ട​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ​ണം ന​ൽ​കി​യാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ച്ച​ത്. എ​രു​മേ​ലി പൊ​ലീ​സി​ൽ ഷാ​ജി പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer patientscrueltycowdungdrinking warer
News Summary - Cruelty to cancer victims
Next Story