ഏഴു വയസ്സുകാരനോട് ക്രൂരത; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
text_fieldsതൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ ക്രൂരമായി മർദിച്ച അരുൺ ആനന്ദിനെ കൂടു തൽ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. മുട്ടം ജില്ല ജയിലിൽ കഴിയുന്ന പ്രതിയെ ബുധനാഴ്ച രാവിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പുതുതായി ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും കസ്റ്റഡിയിൽ ചോദ്യംചെയ്യൽ. ഇയാൾ ഏർപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങളെല്ലാം അന്വേഷണസംഘത്തിെൻറ പക്കലുണ്ട്. കുട്ടികളെ അതിക്രൂരമായ മർദനങ്ങൾക്ക് ഇരയാക്കിയതായി അന്വേഷണ സംഘത്തിന് മാതാവ് അടക്കമുള്ളവർ മൊഴി നൽകിയിട്ടുണ്ട്.
യുവതിയുടെയും അമ്മയുടെയും മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ചൊവ്വാഴ്ച കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇടുക്കി ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ. ജനാർദനൻ, വൈസ് പ്രസിഡൻറ് എം.എം. മാത്യു എന്നിവർ കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. ഇളയകുട്ടിയുടെ സംരക്ഷണ ചുമതലയുള്ള യുവതിയുടെ അമ്മയോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇപ്പോഴുള്ള ചികിത്സ അതേപടി തുടരാൻ തന്നെയാണ് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡിെൻറ നിർദേശം. ആറാം ദിവസവും വെൻറിലേറ്ററിെൻറ സഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. മെഡിക്കൽ ബോർഡിെൻറ സാന്നിധ്യത്തിൽ ഇന്നലെ അൽപനേരം വെൻറിലേറ്റർ മാറ്റി നോക്കിയെങ്കിലും സ്വയം ശ്വസിക്കാനുള്ള ശ്രമം ഉണ്ടായില്ല. തലച്ചോർ ഒരു ശതമാനം പോലും പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ അദ്ഭുതം പ്രതീക്ഷിക്കുന്നില്ലെന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോക്ടർ ശ്രീകുമാർ പറഞ്ഞു. തിങ്കളാഴ്ച രാത്രി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കുട്ടിയെ സന്ദർശിച്ചിരുന്നു. കുറച്ച് ദിവസം കൂടി നിലവിലെ ചികിത്സ തുടരാനായിരുന്നു മന്ത്രിയുടെ നിർദേശം.
വെൻറിലേറ്ററിെൻറയും മരുന്നുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തലച്ചോറിെൻറ പ്രവർത്തനത്തിൽ അഞ്ചാം ദിവസത്തിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതർ ഇവരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
