Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശുവിന്‍റെ മുഖത്ത്​...

പശുവിന്‍റെ മുഖത്ത്​ ആസിഡ്​ ഒഴിച്ച്​ ക്രൂരത; യുവാവ്​ പിടിയിൽ; ഒരു കണ്ണിന്​ കാഴ്ച നഷ്ടം

text_fields
bookmark_border
പശുവിന്‍റെ മുഖത്ത്​ ആസിഡ്​ ഒഴിച്ച്​ ക്രൂരത; യുവാവ്​ പിടിയിൽ; ഒരു കണ്ണിന്​ കാഴ്ച നഷ്ടം
cancel

കോട്ടയം: അയൽവാസിയായ സ്ത്രീയുടെ കറവപ്പശുവിന്‍റെ കണ്ണിലും മുഖത്തും ആസിഡ്​ ഒഴിച്ച്​ യുവാവിന്‍റെ ക്രൂരത. പശുവിന്‍റെ ഒരു കണ്ണിന്​ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തിൽ കൂരോപ്പട തട്ടാംപറമ്പിൽ വീട്ടിൽ ബിനോയി​ (45) അറസ്റ്റിലായി.

ശനിയാഴ്ച രാവിലെ 8.30ഓടെയാണ്​ സംഭവം. അയൽവാസിയായ രാജമ്മ തോമസ്​ തന്‍റെ പശുവിന്‍റെ പാൽ കറന്നെടുക്കുന്നുണ്ടെന്ന്​ സംശയിച്ചായിരുന്നു അവരുടെ പശുവിനോടുള്ള ക്രൂരത. കൂരോപ്പട മൃഗാശുപത്രിയിൽനിന്ന്​ ഡോക്​ടറെത്തി പശുവിനെ പരിശോധിച്ചു.

രണ്ടാമത്തെ കണ്ണിന്​ കുഴപ്പമില്ലെങ്കിലും വിശദ പരിശോധന ആവശ്യമാണെന്ന്​ ഡോക്ടർ പറഞ്ഞു. പാമ്പാടി പൊലീസ്​ എത്തിയാണ്​ പ്രതിയെ പിടികൂടിയത്​. ഇയാൾ ഇടക്കിടെ ഇത്തരത്തിൽ ആരോപണമുന്നയിക്കുകയും ബഹളം വെക്കുകയും ചെയ്യാറുണ്ടെന്ന്​ നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowacidarrest
News Summary - Cruelty by pouring acid on cow face
Next Story