കമിതാക്കൾ ഒളിച്ചോടി: കാമുകെൻറ സഹോദരന് പൊലീസിന്റെ ക്രൂര മർദനം
text_fieldsപൊലീസ് മർദനത്തിനിരയായ വിശാഖ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ
അഗളി: കമിതാക്കൾ ഒളിച്ചോടിപ്പോയതിന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്മേൽ കാമുകെൻറ സഹോദരനെ പൊലീസ് മർദിച്ചതായി പരാതി. അട്ടപ്പാടി ഷോളയൂർ സ്വദേശിയായ വിശാഖാണ് (26) ചെങ്ങന്നൂർ പൊലീസിെൻറ മർദനത്തെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയത്.
വിശാഖിെൻറ അമ്മയുടെ വീടുള്ള ചെങ്ങന്നൂരിൽ നിന്നാണ് യുവാവിനെ പൊലീസ് ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തത്. ജ്യേഷ്ഠൻ വിഷ്ണു എവിടെ എന്ന് കണ്ടെത്താൻ മൂന്നുനാൾ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതായി വിശാഖ് പറയുന്നു. കാലിനടിയിൽ ചൂരൽപ്രയോഗമടക്കം മർദനങ്ങൾ പൊലീസ് നടത്തിയതായി യുവാവ് ആരോപിക്കുന്നു. വിശാഖിെൻറ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിട്ടുള്ളു. അമ്മയും അച്ഛനും രോഗികളാണ്. ഇയാളുടെ വേതനത്തെ ആശ്രയിച്ചാണ് കുടുംബം പുലർന്നുവന്നിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

