Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓടുന്ന കാറിൽ നിന്ന്...

ഓടുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞ് കൊടും ക്രൂരത; മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

text_fields
bookmark_border
ഓടുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞ് കൊടും ക്രൂരത; മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
cancel

ചേളന്നൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞ് ക്രൂരത. കാറി​െൻറ ബോഡിയിൽ തട്ടി റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് പിടഞ്ഞ പൂച്ചകളെ ആർ.ആർ.ടി വളണ്ടിയർ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കോഴിക്കോട്- ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം അരങ്ങേറിയത്.

ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സിൽവർ നിറമുള്ള കാറിൽ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. കാർപെട്ടെന്ന് ഓടിച്ചു പോവുകയും ചെയ്തു. റോഡിലുണ്ടായിരുന്നവർ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ സൈഡിലേക്ക് മാറ്റി വെള്ളം നൽകി. തുടർന്ന് 13-ാം വാർഡ് ആർ.ആർ.ടി വളണ്ടിയർ പി. ഷനോജ് ലാലിനെ വിവരം അറിയിച്ചു. അദ്ദേഹമെത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടൻ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടിനും ജീവനില്ലെന്ന്​ ഡോക്ടർ അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തിന് തൊട്ടടുത്ത് പൊലീസി​െൻറ കാമറ ഉണ്ടായിരുന്നതിനാൽ പൂച്ചയെ വലിച്ചെറിയുന്ന ദൃശ്യത്തിന് ട്രാഫിക് എൻഫോഴ്സ്മെൻറ്​ വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും കാമറയുടെ പരിധിക്ക് പുറത്തായതിനാൽ ദ്യശ്യം ലഭ്യമായില്ല. ചത്ത പൂച്ചക്കുഞ്ഞുങ്ങളെ പിന്നീട് ഷനോജ് തന്നെ കുഴിച്ചിട്ടു. നേരത്തെ കക്കോടി ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
Next Story