പിഞ്ചു കുഞ്ഞിന് ക്രൂരമർദനം, വിറകുകൊള്ളി കൊണ്ട് അടിച്ചു; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ
text_fieldsരണ്ടാനച്ഛൻ രതീഷ്
കണ്ണൂർ: കേളകം കണിച്ചാറിൽ ഒരു വയസായ പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തു. മർദനത്തിൽ തലക്കും കൈക്കും പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻവീട്ടിൽ രതീഷി(43)നെയും അമ്മ ചെങ്ങോം വിട്ടയത്ത് രമ്യ(24)യെയുമാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയായിരുന്നു മർദനം. വീടിനകത്ത് മൂത്രമൊഴിച്ചതിനാണത്രെ കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചത്. വിറകുകൊള്ളി കൊണ്ട് കുഞ്ഞിനെ അടിക്കുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയിലാണ് കേളകം പൊലീസ് കേസെടുത്തത്. കുഞ്ഞിനെ മർദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയെയും അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.
മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. രതീഷ് കുഞ്ഞിന് പാലുകൊടുക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു. കുഞ്ഞിനെ രതീഷിന് ഇഷ്ടമല്ലായിരുന്നുവെന്നും പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

