തമിഴ്നാട്ടിലെ മുന്തിരിത്തോപ്പുകളിൽ മലയാളികളുടെ തിരക്ക്
text_fieldsകമ്പത്തിന് സമീപത്തെ മുന്തിരിത്തോട്ടത്തിലെ കടയിൽനിന്ന് മുന്തിരി വാങ്ങുന്നവർ
കുമളി: കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ അതിർത്തിയിലെ മുന്തിരിത്തോപ്പുകളിൽ മലയാളികളുടെ തിരക്ക് വർധിച്ചു. ചിത്രങ്ങളെടുക്കുന്നതിനൊപ്പം മുന്തിരിയും വൈനും വാങ്ങുന്നതിനാണ് മലയാളികൾ ധാരാളമായി എത്തുന്നത്.
തേക്കടി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് പുറമേ തമിഴ്നാട്ടിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്ന മലയാളി കുടുംബങ്ങളും കുമളിക്കും കമ്പത്തിനും ഇടയിലെ മുന്തിരിത്തോപ്പ് സന്ദർശിച്ചാണ് മടങ്ങുന്നത്. വേളാങ്കണ്ണി, നാഗൂർ, ഏർവാടി എന്നിവിടങ്ങളിലേക്കുള്ള തീർഥാടക സംഘങ്ങളും മടങ്ങിവരും വഴി മുന്തിരിത്തോപ്പ് സന്ദർശിക്കുന്നു. തോട്ടങ്ങളിൽ കിലോക്ക് 60രൂപ നിരക്കിലാണ് ഇപ്പോൾ കറുത്ത മുന്തിരിയുടെ വിൽപന.
തേനി ജില്ലയിൽ ഏക്കർ കണക്കിന് സ്ഥലത്താണ് മുന്തിരി കൃഷിചെയ്യുന്നത്. തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികൾ മിക്കവരും അതിർത്തിക്കപ്പുറത്തെ മുന്തിരിത്തോപ്പുകൾ സന്ദർശിക്കുന്നത് പതിവായതോടെ ഈ മേഖലയിലും ടൂറിസം വികസനം കരുത്താർജിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

