Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.സി.സി ആസ്ഥാനത്തെ തിരക്ക്: നൂറോളം പേർക്കെതിരെ കേസ്
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറിെൻറ സ്ഥാനാരോഹണ ചടങ്ങിൽ സാമൂഹിക അകലം പാലിക്കാത്തതിന് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ ബുധനാഴ്ച രാവിലെ 11.30ന് നടന്ന ചടങ്ങിൽ സാമൂഹിക അകലം പാലിക്കാത്തതിനാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തത്.
കോവിഡ് നിയന്ത്രണങ്ങളെല്ലാം മറികടന്ന് കെ.പി.സി.സി ഓഫിസിൽ തിക്കും തിരക്കും ഉണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മണക്കാട് സുരേഷ്, മണ്ണാമ്മൂല രാജേഷ്, സജു കവടിയാർ, കല്ലംപള്ളി ഹരിദാസ്, സുദർശനൻ, പാളയം ഉദയൻ തുടങ്ങിയ നേതാക്കൾക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസ്.
Next Story

