Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ
cancel

തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ (46) എന്നയാളെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എം.സി.ടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു പ്രവീൺ മോഹൻ. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്.

എം.സി.ടി മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയാക്കി നൽകാമെന്നു പറഞ്ഞ് ആളുകളിൽ നിന്ന് പണം നേരിട്ട് സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Crores fraud through online app; The main accused was arrested
Next Story