ബിറ്റ്കോയിെൻറ പേരിൽ കോടികളുടെ നിക്ഷേപം; യുവകോടീശ്വരെൻറ തുടക്കവും ഒടുക്കവും ദുരൂഹതയിൽ
text_fieldsപുലാമന്തോൾ (മലപ്പുറം): വടക്കൻ പാലൂർ എന്ന ഗ്രാമത്തിൽനിന്ന് അലാവുദ്ദീെൻറ അദ്ഭുതവിളക്കിനെ അനുസ്മരിക്കും വിധമായിരുന്നു ബിറ്റ്കോയിൻ വ്യാപാരത്തിലൂടെ അബ്ദുൽ ഷുക്കൂറിെൻറ വളർച്ച. സാധാരണ കുടുംബാംഗമായിരുന്ന ഷുക്കൂർ പ്ലസ്ടു പൂർത്തിയാക്കിയിട്ടില്ല. സിമൻറ്, കോഴിക്കച്ചവടം തുടങ്ങിയ സംരംഭങ്ങളിൽ ഏർപ്പെട്ടെങ്കിലും പച്ച പിടിച്ചില്ല. അങ്ങനെയാണ് പിതാവിെൻറ നാടായ കാസർകോട്ടേക്ക് പോയത്. വേഗത്തിൽ പണമുണ്ടാക്കാൻ പറ്റിയ ജോലി തേടി കാസർകോട്ടെത്തിയ ഷുക്കൂർ, പിതാവിെൻറ ബന്ധുവിെൻറ സഹായത്തോടെ ബിറ്റ്കോയിനിൽ പണം നിക്ഷേപിച്ചു. നല്ല ലാഭം കിട്ടിയതോടെ നേരിട്ട് തായ്ലൻഡിലെത്തിയ ഷുക്കൂർ സ്വന്തം നേതൃത്വത്തിൽ ബി.ടി.സി ബിറ്റ്സ് എന്ന മണി ട്രേഡിങ് കമ്പനി തുടങ്ങുകയായിരുന്നു. 10,000 മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിക്കുന്നവർക്ക് 250 ദിവസംകൊണ്ട് മൂന്നിരട്ടി തുകയാണ് വാഗ്ദാനം ചെയ്തത്.
ലാഭവിഹിതത്തിനു പുറമെ 15 ഡോളർ പ്രോത്സാഹന സമ്മാനവും നൽകാൻ തുടങ്ങിയതോടെ നിക്ഷേപകർ ഷുക്കൂറിനെ തേടിയെത്തി. ഭാഷ അറിയാതിരുന്ന ഷുക്കൂർ ദ്വിഭാഷിയെ ഏർപ്പെടുത്തിയാണ് തായ്ലൻഡിലേക്ക് പോയിരുന്നത്. പിന്നീട് ഇംഗ്ലീഷ് പഠിച്ച് ആരെയും പറഞ്ഞ് വീഴ്ത്താൻ കഴിയുംവിധമുള്ള സംസാരശൈലിയുടെ ഉടമയായി. ബി.ടി.സി ബിറ്റ്സിൽ നിക്ഷേപകർ വർധിച്ചതോടെ ജീവിത ശൈലി മാറി. ആഡംബര വാഹനങ്ങൾ, തായ്ലൻഡിൽ കോടികൾ വിലമതിക്കുന്ന ഹോട്ടലുകൾ തുടങ്ങി പലയിടങ്ങളിലും കച്ചവട സ്ഥാപനങ്ങളും ആസ്തികളുമുള്ളതായി പറയപ്പെടുന്നു.
ഇടക്കാലത്ത് തുടങ്ങിയ പല നിക്ഷേപ സംരംഭങ്ങളും കോടികളുമായി മുങ്ങിയപ്പോഴും 30,000ത്തിലധികം നിക്ഷേപകരുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഷുക്കൂറിെൻറ കമ്പനി പരാതികളില്ലാതെ പ്രവർത്തിച്ചതിനാൽ നിക്ഷേപകരുടെ വിശ്വാസം വർധിച്ചു. ഇതോടെ പിന്നീട് തുടങ്ങിയ ബിറ്റ് ജെക്സ് എന്ന കമ്പനിയിലും പലരും വൻ തുക മുടക്കി. എന്നാൽ, ബിറ്റ് ജെക്സിൽ പണം മുടക്കിയവർക്ക് തിരിച്ചെടുക്കാനാവാതെ വന്നതോടെയാണ് കഴിഞ്ഞ ഡിസംബർ മുതൽ ഷുക്കൂറിനെ പ്രതിസന്ധിയിലാക്കിയ 10,000 ഡോളർ മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിൻ 3000ത്തിലേക്ക് കൂപ്പുകുത്തിയത്. നിക്ഷേപകർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഷുക്കൂർ തായ്ലൻഡിലും മറ്റുമായി ഒളിവിൽ പോയെന്ന വാർത്തയും പുറത്തുവരാൻ തുടങ്ങി.
അതിനിടെ, സെപ്റ്റംബർ അഞ്ചുമുതൽ ഘട്ടംഘട്ടമായി ആറു മാസത്തിനകം നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക തിരിച്ചുനൽകുമെന്ന് പറഞ്ഞ് ഷുക്കൂർ രംഗത്തുവന്നിരുന്നു. എന്നാൽ, ജൂലൈ 12ന് രാവിലെ 12 പേരടങ്ങുന്ന സംഘം വീട്ടിലെത്തി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കൂടെ നിന്നവരും വൻതുക നിക്ഷേപിച്ചവരും അവസരം മുതലെടുത്ത് ഭീഷണിപ്പെടുത്തി സ്ഥലവും മറ്റും കൈക്കലാക്കിയെന്നാണ് കുടുംബം പറയുന്നത്. പലയിടങ്ങളിലും കച്ചവട സ്ഥാപനങ്ങളും മറ്റും വാങ്ങിക്കൂട്ടിയെന്ന് പറയുമ്പോഴും ജന്മനാടായ വടക്കൻ പാലൂരിൽ ഒരേക്കർ സ്ഥലം വാങ്ങി നിർമിക്കുന്ന ഷുക്കൂറിെൻറ സ്വപ്ന ഭവനം ഇപ്പോഴും പാതിവഴിയിലാണ്. മറ്റു മാർഗമില്ലാതെ ചെറിയൊരു വീട് വാങ്ങിയാണ് കുടുംബം താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
