Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷിനാശവും അപകടവും...

കൃഷിനാശവും അപകടവും പതിവ്; കാട്ടുപന്നിശല്യം രൂക്ഷം

text_fields
bookmark_border
കൃഷിനാശവും അപകടവും പതിവ്;  കാട്ടുപന്നിശല്യം രൂക്ഷം
cancel

വ​ർ​ക്ക​ല: ഇ​ല​ക​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ന്നി​ക​ള്‍ കൂ​ട്ട​മാ​യി​യെ​ത്തു​ന്ന​ത്. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നെ​ന്നും ക​ര്‍ഷ​ക​രു​ടെ അ​ന്നം​മു​ട്ടി​ക്കു​ന്നെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. വി​ള​പ്പു​റം, കാ​യ​ല്‍പ്പു​റം, കെ​ടാ​കു​ളം, ഇ​ല​ക​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്.

വേ​ങ്കോ​ട് ഏ​ലാ​യി​ലെ നെ​ല്‍കൃ​ഷി പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. അ​ര്‍ധ​രാ​ത്രി​യി​ല്‍ വീ​ട്ടു പ​രി​സ​ര​ങ്ങ​ളി​ലെ​ത്തു​ന്ന പ​ന്നി​ക​ള്‍ മു​റ്റ​ത്തെ ചെ​ടി​ച്ച​ട്ടി​ക​ളും കു​ത്തി മ​റി​ച്ചി​ടാ​റു​ണ്ട്. തൃ​മ്പ​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ മ​ര​ച്ചീ​നി കൃ​ഷി​യും വി​ള​പ്പു​റം, കാ​യ​ല്‍പ്പു​റം പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ വാ​ഴ​ക​ളും, വി​ള​ഞ്ഞു കീ​ട​ന്ന മ​ര​ച്ചീ​നി, ചേ​മ്പ് തു​ട​ങ്ങി​യ കൃ​ഷി​വി​ള​ക​ളും ന​ശി​പ്പി​ച്ചു. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും മ​റ്റും കൃ​ഷി​യി​റ​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​പ​ന്നി​ക​ൾ ഇ​രു​ട്ട​ടി ആ​യി​രി​ക്കു​ക​യാ​ണ്. നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ മൂ​ലം ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ക്കാ​റി​ല്ല. കാ​ട്ടു​പ​ന്നി​ശ​ല്യം തു​ട​ര്‍ന്നാ​ല്‍ കൃ​ഷി പൂ​ര്‍ണ​മാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍ഷ​ക​ര്‍. രാ​ത്രി​യി​ല്‍ കൂ​ട്ട​മാ​യി റോ​ഡി​ലൂ​ടെ നീ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ യാ​ത്ര​ക്കാ​ര്‍ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ കു​ത്തി​മ​റി​ച്ചി​ട്ട് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തും പ​തി​വാ​യി. അ​യി​രൂ​രി​ന് സ​മീ​പം പ​ട്ട​ന്റെ​തേ​രി​യി​ല്‍ അ​ടു​ത്തി​ടെ പ​ന്നി റോ​ഡി​ന് കു​റു​കേ ചാ​ടി യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഷൂ​ട്ട​ര്‍മാ​രെ നി​യോ​ഗി​ച്ച് പ​ന്നി​ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ഇ​ട​പെ​ട്ട് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crop damagewildlifeaccidents increase
News Summary - Crop Damage and Accidents Become Common as Wild Boar Menace Intensifies
Next Story