Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി മുഖപത്രത്തെ വിമർശിച്ചു; കെ.കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടീസ്

text_fields
bookmark_border
KK Sivaraman
cancel

ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്. സമൂഹ മാധ്യമത്തിലൂടെ പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചതിനാണ് നേതൃത്വം നോട്ടിസ് നല്‍കിയത്. സി.പി.ഐ പാർട്ടി മുഖപത്രം ജനയുഗം ശ്രീനാരായണഗുരുവിന്‍റെ പ്രാധാന്യം കുറച്ചു എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വിമർശനം.

സോഷ്യൽ മീഡിയയിൽ വിമർശനം വലിയ വിവാദമായിരുന്നു. നോട്ടീസിന് മറുപടി നൽകിയെന്ന് ശിവരാമൻ പ്രതികരിച്ചു. ശിവരാമന്‍റഎ മറുപടി ആഴ്ചാവസാനം ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും.

ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നും അത് വളരം പ്രാധാന്യം കുറച്ചാണ് നൽകിയതെന്നുമായിരുന്നു ശിവരാമന്റെ വിമര്‍ശനം. ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കെ.കെ. ശിവരാമൻ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Criticizes partynews paper; Show cause notice to KK Sivaraman
Next Story