മുഖ്യമന്ത്രിയെ വിമർശിച്ച ജീവനക്കാരന് സസ്പെൻഷൻ
text_fieldsകണ്ണൂർ: ഒാഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ച സർക്കാർജീവനക്കാരന് സസ്പെൻഷൻ.
കണ്ണൂർ ജില്ല വ്യവസായകേന്ദ്രം ഒാഫിസ് അറ്റൻറൻഡ് അഞ്ചരക്കണ്ടിയിലെ വിനീഷിനെയാണ് സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ വ്യാഴാഴ്ച ജീവനക്കാരന് ൈകമാറി.
ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടർന്ന് തിരുവനന്തപുരം പൂന്തുറയിൽ ദുരിതബാധിതപ്രദേശം സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയെ തീരദേശവാസികൾ തടഞ്ഞതുമായി ബന്ധപ്പെട്ട് വിമർശിച്ചുള്ള വാട്സ് ആപ് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വിനീഷിെൻറ ഗ്രൂപ്പിൽപെട്ടവരുമായി പങ്കിടുകയായിരുന്നു. ഇതേതുടർന്നാണ് നടപടി.
