Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​ണ​റാ​യി...

പി​ണ​റാ​യി വി​ജ​യ​ൻ-​എം.​വി. ഗോ​വി​ന്ദ​ൻ-​കെ.​കെ. രാ​ഗേ​ഷ് ത്രയം: വി​മ​ർ​ശ​ന​ങ്ങ​ൾ പുതിയ വ​ഴി​ത്തി​രി​വി​ൽ

text_fields
bookmark_border
പി​ണ​റാ​യി വി​ജ​യ​ൻ-​എം.​വി. ഗോ​വി​ന്ദ​ൻ-​കെ.​കെ. രാ​ഗേ​ഷ് ത്രയം: വി​മ​ർ​ശ​ന​ങ്ങ​ൾ പുതിയ വ​ഴി​ത്തി​രി​വി​ൽ
cancel

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ-​എം.​വി. ഗോ​വി​ന്ദ​ൻ-​കെ.​കെ. രാ​ഗേ​ഷ് ത്ര​യ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ പു​തി​യ വ​ഴി​ത്തി​രി​വി​ൽ. അ​ച്ച​ട​ക്ക ലം​ഘ​ന ഭീ​ഷ​ണി​യെ​ന്ന ഇ​രു​മ്പു​മ​റ ഭേ​ദി​ച്ച് ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ത​ന്നെ ഇ​വ​ർ​ക്കെ​തി​രെ രം​ഗ​ത്തെത്തി. വെ​റു​തെ പ​റ​ഞ്ഞു​പോ​കു​ന്ന​തി​ന​പ്പു​റം പു​തി​യ ചേ​രി ല​ക്ഷ്യ​മി​ട്ടാ​ണ് നേ​താ​ക്ക​ളു​ടെ പു​റ​പ്പാ​ടെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി​കോ​ട്ട​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ പി​ണ​റാ​യി​യും ഗോ​വി​ന്ദ​നു​മൊ​പ്പം സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷും ഇ​ടം​പി​ടി​ച്ചി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലു​മെ​ല്ലാം പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ പ​ര​സ്യ​മാ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ക​ണ്ണൂ​രി​ലെ തോ​ൽ​വി​ക്ക് ഉ​ത്ത​ര​വാ​ദി​യെ​ന്ന നി​ല​ക്ക് രാ​ഗേ​ഷി​നെ​തി​രെ സൈ​ബ​റാ​ക്ര​മ​ണം ക​ടു​ത്ത​പ്പോ​ൾ എ.​എ​ൻ. ഷം​സീ​ർ, വി.​കെ. സ​നോ​ജ്, കാ​രാ​യി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​രോ​ധം തീ​ർ​ത്തു.

ജ​ന​ങ്ങ​ളെ കേ​ട്ട് തി​രു​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ ആണയിടുമ്പോ​ഴും മു​ക​ൾ​ത​ട്ടി​ന് ഒ​രു​കോ​ട്ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ം പാ​ളി​യെ​ന്ന നി​ല​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ പോ​ലും പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും ത​ള്ളി. തെ​റ്റു​തി​രു​ത്തി​യാ​ൽ എം.​എ​ൽ.​എ​മാ​രാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും ടി.​കെ. ഗോ​വി​ന്ദ​നും തി​രി​ച്ചു​വ​രാ​മെ​ന്ന എം.​വി. ജ​യ​രാ​ജ​ന്റെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​വും ഇ​വ​ർ ത​ള്ളി. പി​ന്നാ​ലെ​യാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​നും പി.​കെ. ശ്രീ​മ​തി​യും കെ.​കെ. ശൈ​ല​ജ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ ഓ​ഹ​രി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന സി.​പി.​എ​മ്മി​ന്റെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ന്റെ ക​ഴു​ത്തി​നു പി​ടി​ച്ചാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ ​രം​ഗ​ത്തു​വ​ന്ന​ത്. ഈ​വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും കെ.​കെ. രാ​ഗേ​ഷും പ​റ​ഞ്ഞ​തെ​ല്ലാം ഇ.​പി ത​ള്ളി​പ്പ​റ​ഞ്ഞു.

വി​ഴി​ഞ്ഞ​ത്ത് ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​ക്ക് എ​ന്താ​ണ് കാ​ര്യ​മെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ക്കു​ന്ന​തു​പോ​ലെ​യാ​യി ശ്രീ​മ​തി​യും ശൈ​ല​ജ​യും ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ. തു​റ​മു​ഖ വ​കു​പ്പി​ൽ​നി​ന്ന് ദി​വ്യ എ​സ്. അ​യ്യ​രെ മാ​റ്റി​യ​തി​ൽ വ​ൻ ഡീ​ൽ ന​ട​ന്നു​വെ​ന്ന രാ​ഗേ​ഷി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളു​ക​യാ​ണ് ഇ​രു​വ​രും. ദി​വ്യ​യു​ടെ മാ​റ്റം ഭ​ര​ണ​മാ​റ്റ​ത്തി​ലെ സ്വാ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന് പ​റ​യു​മ്പോ​ൾ ഇ​തേ പ്ര​സ്താ​വ​ന ന​ട​ത്തി​യ പി​ണ​റാ​യി​ക്കും ഇ​തു​കൊ​ള്ളു​മെ​ന്ന് ശൈ​ല​ജ​ക്കും ശ്രീ​മ​തി​ക്കും ഉ​റ​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMKK RageshPinarayi VijayanM.V. Govindan
News Summary - Criticisms on The Pinarayi Vijayan-M.V. Govindan-K.K. Ragesh trio
Next Story