Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.​െഎ.എ നടപടിയിൽ...

എൻ.​െഎ.എ നടപടിയിൽ സംശയമുന്നയിച്ച്​ സംഘടനകൾ

text_fields
bookmark_border
എൻ.​െഎ.എ നടപടിയിൽ സംശയമുന്നയിച്ച്​ സംഘടനകൾ
cancel

അൽഖാഇദ ബന്ധമാരോപിച്ച്​ എറണാകുളത്തു നിന്നും ഇതരസംസ്​ഥാന തൊഴിലാളികളെ പിടികൂടിയ എൻ.​ഐ.എ നടപടിയിൽ സംശയമുന്നയിച്ച്​ വിവിധ സംഘടനകൾ. എൻ.​ഐ.എയുടെ നടപടി ദുരൂഹമാണെന്നും രാഷ്​ട്രീയ നേട്ടത്തിനായുള്ള നീക്കമാണോയെന്ന്​ പരിശോധിക്കണമെന്നും സംഘടനകൾ ചൂണ്ടികാണിക്കുന്നു.

എൻ.​െഎ.എ ഭാഷ്യം സമൂഹവും മാധ്യമങ്ങളും അപ്പടി ആവർത്തിക്കരുത്‌ –സോളിഡാരിറ്റി

ഭീ​ക​ര​വാ​ദ​വും തീ​വ്ര​വാ​ദ​വും ചേ​ർ​ത്ത് എ​ൻ.​ഐ.​എ ഭാ​ഷ്യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​വും മാ​ധ്യ​മ​ങ്ങ​ളും അ​പ്പ​ടി ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ് മാ​ള. എ​ൻ.​ഐ.​എ രൂ​പ​വ​ത്​​ക​രി​ച്ച​തു​മു​ത​ലു​ള്ള ച​രി​ത്ര​വും എ​ൻ.​ഐ.​എ കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ളും മാ​പ്പു​സാ​ക്ഷി​ക​ളെ​വെ​ച്ച് കേ​സ് നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ക​ണം നി​ല​പാ​ടു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​ത്. ജ​നാ​ധി​പ​ത്യ​ത്തി​െൻറ അ​ടി​സ്ഥാ​ന മൂ​ല്യ​മാ​യ പൗ​രാ​വ​കാ​ശ​ത്തെ യു.​എ.​പി.​എ പോ​ലു​ള്ള ഭീ​ക​ര നി​യ​മ​ങ്ങ​ളു​പ​യോ​ഗി​ച്ച് ഇ​ല്ലാ​താ​ക്കു​ക​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ.

സം​ഘ്പ​രി​വാ​ർ രാ​ഷ്​​ട്രീ​യ നേ​ട്ട​ത്തി​നാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. സം​ഘ്പ​രി​വാ​ർ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് അ​റ​സ്​​റ്റു​ക​ളും ക​ഥ​യു​മെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നുവെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യക്​തമാക്കി.

അന്വേഷണ ഏജൻസികളെ രാഷ്​ട്രീയ ആയുധമാക്കരുത് –കെ.എം.വൈ.എഫ്​

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യി കെ.​എം.​വൈ.​എ​ഫ്. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക ത​ന്നെ വേ​ണം. എ​ന്നാ​ൽ പ​ല​പ്പോ​ഴും രാ​ഷ്​​ട്രീ​യ ല​ക്ഷ്യം നേ​ടു​ന്ന​തി​നായി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​ർ ക​ള്ള​ക്കേ​സു​ക​ൾ ച​മ​ച്ചു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. അ​ൽ​ഖാ​ഇ​ദ സം​ഘ​ങ്ങ​ളെ ആ​ഗോ​ള​ത​ല​ത്തി​ൽ​നി​ന്ന്​ പി​ഴു​തെ​റി​ഞ്ഞി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ബി.​ജെ.​പി ഇ​ത​ര ഗ​വ​ൺ​മെൻറു​ക​ൾ ഭ​രി​ക്കു​ന്ന ബം​ഗാ​ളി​ലും കേ​ര​ള​ത്തി​ലും ന​ട​ന്ന അ​ൽ​ഖാ​ഇ​ദ ബ​ന്ധ​മാ​രോ​പി​ച്ചു​ള്ള അ​റ​സ്​​റ്റു​ക​ൾ ദു​രൂ​ഹ​മാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഇ​ല​വു​പാ​ലം ഷം​സു​ദ്ദീ​ൻ മ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

'കേരളത്തെ ഭീകര കേന്ദ്രമായി ചിത്രീകരിച്ച് മനുഷ്യവേട്ടക്ക് കളമൊരുക്കാന്‍ അനുവദിക്കില്ല'

കോ​ഴി​ക്കോ​ട്: ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​മെ​ന്നു പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലും അ​ന്യാ​യ​മാ​യ മ​നു​ഷ്യ​വേ​ട്ട​ക്ക് ക​ള​മൊ​രു​ക്കു​ന്ന ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളു​ടെ ദു​ഷ്​​ട​ലാ​ക്കി​നെ​തി​രെ കേ​ര​ള ജ​ന​ത ജാ​ഗ​രൂ​ക​രാ​വ​ണ​മെ​ന്ന് കെ.​എ​ന്‍.​എം മ​ര്‍ക​സു​ദ്ദ​അ്​​വ സം​സ്ഥാ​ന സ​മ്പൂ​ര്‍ണ കൗ​ണ്‍സി​ല്‍ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭീ​ക​ര​ത​യു​ടെ ക​ഥ​ക​ള്‍ മെ​ന​ഞ്ഞ് വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ആ​ക്കം​കൂ​ട്ടാ​ന്‍ ആ​രും മി​ന​ക്കെ​ട​രു​ത്. കേ​ര​ള​ത്തെ ഭീ​ക​ര​ത​യു​ടെ താ​വ​ള​മാ​ക്കി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മം ആ​ത്മ​ഹ​ത്യ​പ​ര​മാ​ണെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി. ക​ര്‍ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAAl-Qaeda
Next Story