
മുസ്ലിം ലീഗിനെ വിമർശിക്കുന്നത് രാഷ്ട്രീയ പാർട്ടിയെന്ന നിലക്ക്, വർഗീയമായി കാണേണ്ട -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിനെ വിമർശിക്കുന്നത് രാഷ്ട്രീയ പാർട്ടി എന്ന നിലക്കാെണന്നും അത് വർഗീയമായി കാണേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാൻ നേതൃത്വം നൽകിയത് ലീഗാണ്. അത് നാട്ടിൽ അംഗീകരിക്കാനാകാത്ത കാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും യു.ഡി.എഫ് തന്നെ തിരുത്തി.
എന്നാൽ, ലീഗ് വീണ്ടും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടാൻ ശ്രമങ്ങൾ നടത്തുേമ്പാൾ അത് വിമർശിക്കപ്പെടും. ലീഗിനെ വിമർശിച്ചാൽ അതിന് പിന്നിൽ എന്താണ് വർഗീയതയെന്നും അദ്ദേഹം വാർത്തസേമ്മളനത്തിൽ ചോദിച്ചു.
നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വർഗീയതയോട് സമരസപ്പെടുന്നത് നാടിന് ചേർന്നതല്ല. വർഗീയ പ്രചാരണങ്ങൾ എല്ലാവരും നടത്താറില്ല. പക്ഷേ, വർഗീയശക്തികൾ എല്ലാം വർഗീയാടിസ്ഥാനത്തിലേ കാണൂ. അതിനെ നേരിടാൻ മതനിരേപക്ഷ പാർട്ടികൾക്ക് സാധിക്കണം. എൽ.ഡി.എഫ് എല്ലാ ഘട്ടത്തിലും മതനിരപേക്ഷതയിൽ ഉറച്ചുള്ള നിലപാടേ സ്വീകരിച്ചിട്ടുള്ളൂ.
വർഗീയതയോട് ഒരു ഘട്ടത്തിൽപോലും സമരസപ്പെട്ടിട്ടില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇൗ വിഷയത്തിൽ എൽ.ഡി.എഫ് എന്നും കൈക്കൊണ്ടിട്ടുള്ളത്. നിർഭാഗ്യവശാൽ യു.ഡി.എഫിന് അത്തരം നിലപാടല്ല ഉള്ളത്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ ബഹുഭൂരിപക്ഷവും മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവർക്കൊപ്പമാണ് തങ്ങൾ. അത് ജനങ്ങൾക്കറിയാം. വർഗീയതയുമായി സമരസമുണ്ടാക്കുന്നവർ അവർക്കും നാടിനും അത് ഹാനികരമാകുമെന്ന് ഒാർത്താൽ നന്നെന്ന് അദ്ദേഹം യു.ഡി.എഫിനോടായി പറഞ്ഞു.
പൊതുപിരിവ് നടത്തുന്നവർ എന്ത് ഉദ്ദേശത്തിലാണോ അത് നടത്തുന്നത് അതിൽ സുതാര്യത വേണമെന്നായിരുന്നു യൂത്ത് ലീഗുമായി ബന്ധപ്പെട്ട പണപ്പിരിവ് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരത്തിലുള്ള പണപ്പിരിവുകളിൽ പരാതിയുണ്ടായാൽ അത് പരിശോധിക്കുമെന്നാണ് സർക്കാർ നിലപാട്.
പിരിക്കുന്ന പണം ദുർവ്യയം ചെയ്യാൻ പാടില്ല. ചിലർ അങ്ങനെ നടത്തുന്നതായി ആക്ഷേപമുണ്ട്. ചിലർക്കെതിരെ ആവർത്തിച്ച് ഇത്തരം ആക്ഷേപം ഉയരുന്നുമുണ്ട്. അങ്ങനെയുള്ളവർ തങ്ങളുടെ വിശ്വാസ്യത പോയെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
