കേന്ദ്ര സർക്കാരിന് നയപ്രഖ്യാപനത്തിൽ വിമർശനം; കടമെടുപ്പ് തടയാനുള്ള നീക്കം നടക്കുന്നു
text_fieldsതിരുവനന്തപുരം: നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനം. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാനുള്ള നീക്കം നടക്കുന്നതായി ഗവർണർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തെ വിമർശിക്കുന്ന നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ ഗവർണർ വായിച്ചു.
ഭരണഘടന മൂല്യങ്ങളും ബഹുസ്വരതയും സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരങ്ങളും സംരക്ഷിക്കപ്പെടണം. ഒ.ബി.സി സ്കോളർഷിപ്പ് നിർത്തിയ കേന്ദ്ര സർക്കാർ നടപടിയെയും നയപ്രഖ്യാപനത്തിൽ വിമർശിച്ചു.
ജനങ്ങളുടെ താല്പര്യങ്ങള് പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്ക്കാന് കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പ്രസംഗത്തിൽ വ്യക്തമാക്കി.
മലയാളം വിജ്ഞാന ഭാഷയായി വികസിപ്പിക്കും
തിരുവനന്തപുരം: കേരള ലാംേഗ്വജ് നെറ്റ്വർക്കിന്റെ ഭാഗമായി മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കാനുള്ള സംരംഭങ്ങൾ ഏറ്റെടുക്കുമെന്ന് നയപ്രഖ്യാപനം.
• സബ്സെന്റർ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ളിടങ്ങളിൽ ആരോഗ്യരക്ഷാ സൗകര്യങ്ങൾ ഒരേ നിലവാരത്തിലാക്കും. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് ചെലവ് കുറക്കാൻ ആരോഗ്യസംവിധാനങ്ങളുടെ പുനർനിർമാണം പൂർത്തിയാക്കും.
•കാർഷിക ബിസിനസ് പദ്ധതികളും അഗ്രോ-ഫുഡ് പാർക്കുകളും ത്വരിതപ്പെടുത്താൻ കേരള അഗ്രി ബിസിനസ് കമ്പനി
•തോട്ടം മേഖലക്ക് മതിയായ ഊന്നൽ
•കന്നുകുട്ടി പരിപാലന പദ്ധതി നവീകരിക്കും
• സഞ്ചരിക്കുന്ന വെറ്ററിനറി സർജറി യൂനിറ്റുകൾ
• പാൽ, പാൽ ഉൽപന്നങ്ങൾ, കാലിത്തീറ്റ എന്നിവയിൽ അഫ്ലാടോക്സിന്റെയും ആന്റിബയോട്ടിക്കിന്റെയും സാന്നിധ്യം കണ്ടുപിടിക്കാൻ സ്പെഷൽ ക്വാളിറ്റി അഷ്വറന്റ് ഡ്രൈവ്
• മത്സ്യബന്ധന യാനങ്ങൾ ഘട്ടംഘട്ടമായി ആധുനീകരിക്കും.
• തിരുവനന്തപുരം മുട്ടത്തറ, കാസർകോട് കൊയിലാണ്ടി, മലപ്പുറം ഉണ്ണ്യാൽ, പൊന്നാനി എന്നിവിടങ്ങളിൽ 120.63 കോടി രൂപക്ക് 660 ഫ്ലാറ്റുകളുടെ നിർമാണം ഹാർബർ എൻജിനീയറിങ് വകുപ്പ് ഏറ്റെടുക്കും
• വൊക്കേഷനൽ ഹയർസെക്കൻഡറി പാഠ്യപദ്ധതി കൂടുതൽ നൈപുണ്യാടിസ്ഥാനത്തിലാക്കും.
ഭൂമി രജിസ്ട്രേഷനിൽ കാതലായ മാറ്റം വരും
തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംരംഭങ്ങളുടെ ഭാഗമായി വസ്തു രജിസ്ട്രേഷനിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നയപ്രഖ്യാപനം. നിലവിലെ രജിസ്ട്രേഷൻ ആപ്ലിക്കേഷൻ സംവിധാനമായ പേൾ പുനർ രൂപകൽപന ചെയ്യും. ആധാരത്തിലെ കക്ഷികളെ തിരിച്ചറിയുന്നതിന് സമ്മതപ്രകാരം ആധാർ സംയോജനം നടപ്പാക്കും. രജിസ്ട്രേഷൻ ആവശ്യത്തിലേക്കായി കെട്ടിടങ്ങളുടെ മൂല്യനിർണയത്തിന് ഐ.ടി സംവിധാനം നടപ്പാക്കും.
•രണ്ടുവർഷത്തിനുള്ളിൽ കേരള ഫിനാഷ്യൽ കോർപറേഷന്റെ മൊത്തം വായ്പ വ്യാപ്തി 10,000 കോടിയായി ഉയർത്തും
•ഭാവിയിലെ കാലാവസ്ഥവിവരങ്ങളും അവയുടെ ദോഷഫലങ്ങളും അതിന്റെ ആഘാതവും ലഭ്യമാക്കുന്നതിന് ‘ക്ലൈമറ്റ് ചെയ്ഞ്ച് നോളജ് പോർട്ടൽ’ വികസിപ്പിക്കും.
•ഭൗമ ജല ആവാസ വ്യവസ്ഥയിൽ പരിസ്ഥിതിയുമായി പൊരുത്തപ്പെടാത്ത ജീവജാലങ്ങളെ തിരിച്ചറിയുന്നതിനും നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

