Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസ്ക് ധരിക്കാത്ത...

മാസ്ക് ധരിക്കാത്ത വയോധികക്ക് നോട്ടീസ് നൽകുന്ന വിഡി​യോക്ക്​ കടുത്ത വിമർശനം

text_fields
bookmark_border
മാസ്ക് ധരിക്കാത്ത വയോധികക്ക് നോട്ടീസ് നൽകുന്ന വിഡി​യോക്ക്​ കടുത്ത വിമർശനം
cancel

എടക്കര (മലപ്പുറം): മാസ്​ക്​ ധരിക്കാത്ത വയോധികക്ക് കോവിഡ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നോട്ടീസ്​ നൽകുന്നതും പിഴയടക്കാൻ നിർദേശിക്കുന്നതുമായ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം ചോളമുണ്ട സ്വദേശിനിയായ 85കാരിയായ ആയിഷയോട് ഉദ്യോഗസ്ഥർ സംസാരിക്കുന്നതാണ്​ വിഡിയോ​.

വീടിന്​ 200 മീറ്ററോളം അകലെയുള്ള മകളുടെ വീട്ടിലേക്ക്​ പോവു​േമ്പാഴാണ്​ കോവിഡ്​ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്​ക്വാഡ്​ ആയിഷയോട്​ മാസ്​ക്​ ധരിക്കാത്തതിനെക്കുറിച്ച്​ സംസാരിച്ചത്​. മക്കൾക്ക്​ നൽകണമെന്ന്​ പറഞ്ഞ്​ ഇവർക്ക്​ വെള്ളപേപ്പറിൽ നോട്ടീസ്​ നൽകുന്നതും​ വിഡി​േയായിലുണ്ട്​​. ദൃശ്യങ്ങൾ മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വയോധികയോടുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലും പിഴയടക്കണമെന്നുള്ള നിർദേശവുമാണ്​ പ്രതിഷേധം ഉയര്‍ത്തിയത്. വിഡിയോ പ്രചരിച്ചതോടെ പുറംനാടുകളില്‍ നിന്നുപോലും നിരവധി പേര്‍ വിളിച്ചെന്നും കുടുംബത്തിന് അപമാനമുണ്ടായെന്നും ആയിഷയുടെ മക്കള്‍ പറഞ്ഞു.

എന്നാല്‍, പിഴ ഈടാക്കിയിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കായി പേപ്പറില്‍ താക്കീത് എഴുതി നല്‍കുകയേ ഉണ്ടായിട്ടുള്ളൂവെന്നും കോവിഡ് സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്ടറല്‍ മജിസ്ട്രേറ്റ്​ പറഞ്ഞു​. വിഡിയോ എടുത്തത് താനോ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോ അറിഞ്ഞില്ലെന്നും അവർ പറഞ്ഞു.

പരിഹാസമായല്ല വിഡിയോ ചിത്രീകരിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഡ്രൈവറുടെ വിശദീകരണം. സംഭവത്തിൽ മാപ്പ്​ പറഞ്ഞ്​ ഡ്രൈവർ രംഗ​ത്തെത്തുകയും ചെയ്​തു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥയോട് തഹസില്‍ദാര്‍ രേഖാമൂലം വിശദീകരണം തേടി.

അതേസമയം, കഴിഞ്ഞ ഞായറാഴ്ച എടക്കരയിലെ ഒരു വീട്ടില്‍ കോവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍പറത്തി അമ്പതോളം പേര്‍ സംഘം ചേര്‍ന്നിട്ടും അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന്​ നാട്ടുകാർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insultingmask
News Summary - Criticism of a video giving notice to an elderly person who is not wearing a mask
Next Story