Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമ്മേളനങ്ങളിൽ വിമർശനം:...

സമ്മേളനങ്ങളിൽ വിമർശനം: 'പൊലീസിൽ സർക്കാർ നിയന്ത്രണം നഷ്​ടമായി'

text_fields
bookmark_border
സമ്മേളനങ്ങളിൽ വിമർശനം:  പൊലീസിൽ സർക്കാർ നിയന്ത്രണം നഷ്​ടമായി
cancel

തിരുവനന്തപുരം: മുൻകാലങ്ങളിൽ ​ഇല്ലാത്തതരത്തിൽ പൊലീസിനുമേൽ എൽ.ഡി.എഫ്​ സർക്കാറിന്​ നിയന്ത്രണം നഷ്​ടമായെന്ന്​ സി.പി.എം ഏരിയ സമ്മേളനങ്ങളിൽ വിമർശനം.ആർ.എസ്​.എസുകാരായ പൊലീസുകാരെ നിയന്ത്രിക്കാൻപോലും ആഭ്യന്തരവകുപ്പിന്​ കഴിയുന്നി​െല്ലന്ന്​ കുറ്റപ്പെടുത്തിയ പ്രതിനിധികൾ മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കണമെന്ന്​ ആവശ്യപ്പെട്ടു. ചൊവ്വാഴ്​ച സമാപിച്ച പാളയം, ചാല ഏരിയ സമ്മേളനങ്ങളിലാണ്​ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനം ഉണ്ടായത്​​. എന്നാൽ, പിണറായിക്കെതിരെ വ്യക്തിപരമായ വിമർശനം ഉയർന്നില്ല.

പൊലീസിനുമേൽ സർക്കാറിന്​ ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്ന്​ ചാല ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു. തിരുവല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപി​െൻറ കൊലപാതകം ഉയർത്തിയാണ്​ പൊലീസ്​ വീഴ്​ചകൾക്കെതിരെ ആഞ്ഞടിച്ചത്​. കൊലപാതകം വ്യക്തിപരമാണെന്നും രാഷ്​ട്രീയം കലർന്നിട്ടില്ലെന്നും ആദ്യം പറഞ്ഞ ഉദ്യോഗസ്ഥർ ആ സ്ഥാനത്ത്​ തുടരാൻ പാടില്ല.

യു.ഡി.എഫ്​, ആർ.എസ്​.എസുകാരായ പൊലീസുകാർ എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും സർക്കാറിന്​ നിയന്ത്രിക്കാൻ കഴിയുന്നില്ല. യു.ഡി.എഫ്​ കാലത്ത്​ നിയമിച്ച സ്ഥാനത്ത്​ തന്നെയാണ്​ അവർ തുടരുന്നത്​. ന്യായമായ കാര്യങ്ങളിൽേപാലും ജനങ്ങൾക്ക്​ പൊലീസ്​ സ്​റ്റേഷനുകളിൽനിന്ന്​ നീതി ലഭിക്കുന്നില്ല. സി.പി.എമ്മുകാർക്ക്​ കിട്ടാത്ത പരിഗണനയാണ്​ ചില സ്​റ്റേഷനുകളിൽ എസ്​.ഡി.പി.ഐ, ആർ.എസ്​.എസുകാർക്ക്​ ലഭിക്കുന്നത്​.

പൊലീസിൽനിന്ന്​ പൊതുജനങ്ങൾ വല്ലാതെ ബുദ്ധിമു​ട്ടുകൾ സഹിക്കേണ്ടിവരികയാണെന്ന്​ എ.കെ.ജി സെൻറർകൂടി ഉൾപ്പെടുന്ന പാളയം ഏരിയ സമ്മേളനത്തിലും വിമർശനമുണ്ടായി. ചില പൊലീസ്​ ഉദ്യോഗസ്ഥർ ജനങ്ങളെ ഉപദ്രവിക്കുന്നു​. സർക്കാറിന്​ വലിയ നാണക്കേടാണ്​ തുടർഭരണത്തിലും ഇവരിൽനിന്ന്​ ഉണ്ടാകുന്നത്​.

ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കരുത്​. ഒന്നാം പിണറായി സർക്കാറിന്​ നാണക്കേടുണ്ടാക്കിയ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.എന്നാൽ, സർക്കാറിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന്​ ചർച്ചക്ക്​ മറുപടി പറഞ്ഞ ജില്ല നേതൃത്വം വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ അഴിമതി​ അവസാനിപ്പിക്കാൻ ഭരണത്തിന്​ നേതൃത്വം നൽകുന്നവർതന്നെ നടപടിയും മുൻകൈയും എടു​ക്കണമെന്ന ആവശ്യവും ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criticismpoliceCPMkerala govt
News Summary - Criticism at cpm conferences: 'Government loses control over police'
Next Story