Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ അമ്മ...

വാളയാർ അമ്മ മത്സരിക്കുന്നതിനെതിരെ സമരസമിതി ജോയൻറ് കൺവീനർ രംഗത്ത്

text_fields
bookmark_border
വാളയാർ അമ്മ മത്സരിക്കുന്നതിനെതിരെ സമരസമിതി ജോയൻറ് കൺവീനർ രംഗത്ത്
cancel

വാളയാർ: വാളയാർ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ സമരസമിതി നേതാവ്​ ബാലമുരളി. നിയമസഭ തെരഞ്ഞെടുപ്പിൽ ധ‍‍ര്‍മടത്തുനിന്ന്​ മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സരത്തില്‍നിന്ന് പിന്മാറിയില്ലെങ്കിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സമരസമിതി ജോയൻറ്​ കണ്‍വീനര്‍കൂടിയായ ബാലമുരളി പറഞ്ഞു.

സമരസമിതിയിലെ ചിലർക്ക്‌ കോൺഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. ജനകീയ സമരമാണ്​ സമരസമിതി മുന്നോട്ടു​െവച്ചത്​. യു.ഡി.എഫ് അമ്മയെ വിലക്കെടുത്തെന്നും ബാലമുരളി ആരോപിച്ചു. പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മർദം ചെലുത്തി മത്സരിപ്പിക്കുകയാണ്. ഇതോടെ സമരസമിതിയുടെ പ്രസക്തി നഷ്​ടമായി. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാലമുരളി പറഞ്ഞു.

എന്നാൽ, ബാലമുരളിയെ തള്ളി മറ്റു നേതാക്കള്‍ രംഗത്തെത്തി. ബാലമുരളി നേതൃത്വത്തിലുള്ള ആളല്ലെന്ന് സമരസമിതി കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. സമീപകാലത്തൊന്നും വാളയാർ സമരത്തിൽ പങ്കെടുക്കാതെ ഒളിച്ചുകളിച്ചയാളാണ്​ ബാലമുരളി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം വിമതനായി മത്സരിച്ച ബാലമുരളി നിലവിൽ സി.പി.എമ്മി​െൻറ ചട്ടുകമായി നിന്ന്​ വാളയാർ സമരത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും സി.ആർ. നീലകണ്​ഠൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Walayar CaseAssembly Election 2021
Next Story