സാദിഖലി തങ്ങൾക്കെതിരായ വിമർശനം; ഉമർ ഫൈസിക്ക് സമസ്ത നേതാക്കളുടെ ശാസന
text_fieldsകോഴിക്കോട്: പൈതൃകം വിശദീകരിച്ച് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിൽ, പാണക്കാട് സാദാത്തുക്കളെ സംബന്ധിച്ച് പരാമർശിച്ച ചില പ്രയോഗങ്ങൾ സമസ്തയുടെ ഒരു പ്രവർത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീർത്തും അപമര്യാദയുമായതിനാൽ ഉമർ ഫൈസിയെ ശാസിച്ചതായി സമസ്ത വൃത്തങ്ങൾ.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവർ ശാസിച്ചതായാണ് വിവരം. ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഇതിനുള്ള പരിഹാരം ഉടൻ ഉണ്ടാക്കേണ്ടതാണെന്നും ഉമർ ഫൈസിയെ ഓർമപ്പെടുത്തുകയും ചെയ്തു.
മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ആരിൽനിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. സാദാത്തുക്കൾക്കും മറ്റുമുണ്ടായ പ്രയാസത്തിൽ സമസ്ത നേതാക്കൾ ദുഃഖം രേഖപ്പെടുത്തി.
ഇതിന് മുമ്പും പാണക്കാട് സാദിഖലി തങ്ങളുടെ ഖാദി പദവിയെ കടുത്ത ഭാഷയിൽ ഉമർ ഫൈസി പരിഹസിച്ചത് സമസ്തക്കുള്ളിൽ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

