'പത്മജ പൊളിറ്റിക്കലി തന്തക്ക് പിറക്കാത്ത മകൾ'; രാഹുൽ മാങ്കൂട്ടത്തിലിന് അഹങ്കാരത്തിന്റെ സ്വരമെന്ന് വിമർശനം
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം. രാഹുൽ കെ. കരുണാകരന്റെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും പരാമർശത്തിൽ അഹങ്കാരത്തിന്റെ സ്വരമാണെന്നുമാണ് വിമർശനമുയർന്നത്.
പത്മജക്ക് എതിരെ രാഹുൽ നടത്തിയ പരാമർശത്തിനെതിരെ ശൂരനാട് രാജശേഖരൻ രംഗത്തുവന്നിരുന്നു.
''കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും.''-എന്നാണ് രാഹുൽ മാങ്കൂട്ടിത്തിൽ പറഞ്ഞത്. അതിനിടെ, ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.

