Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2025 3:01 PM IST Updated On
date_range 4 July 2025 4:29 PM IST'ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിപ്പോയി; ജീവന്റെ തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കില്ല എന്ന അവരുടെ നിശ്ചയദാർഢ്യം തന്ന ഊർജം ചെറുതൊന്നുമല്ല'
text_fieldsbookmark_border
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ വിമർശനവുമായി കെ.കെ. ശൈലജ മന്ത്രിയായിരുന്നപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന സരിത ശിവരാമൻ. കെട്ടിടം തകർന്നുവീണപ്പോൾ രക്ഷാപ്രവർത്തനം വൈകിയതിനെയാണ് സരിത ശിവരാമൻ വിമർശിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായപ്പോള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓര്‍ക്കുന്നുവെന്നാണ് സരിതയുടെ ഫേസ്ബുക്ക് കുറിപ്പ്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ ആരോഗ്യവകുപ്പിലെ കർമമേഖലയിൽ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കരുത്തും ആത്മവിശ്വാസവും പകർന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓർത്തു പോകുന്നു. കോട്ടയത്തെ സംഭവമറിഞ്ഞപ്പോള്‍ ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നിട്ടുള്ള ഊര്‍ജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവന്‍ പണയംവച്ച് ഓടിനടന്ന ആരോഗ്യപ്രവര്‍ത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും...വല്ലാത്തൊരു കൂട്ടായ്മയായിരുന്നു അക്കാലത്ത് മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ് എന്നും കുറിപ്പിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ പരോക്ഷമായി വിമർശിക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യവകുപ്പിലെ കര്‍മമേഖലയില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകര്‍ന്നുതന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓര്‍ത്തുപോകുന്നു. കോട്ടയത്തെ സംഭവമറിഞ്ഞപ്പോള്‍ ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നിട്ടുള്ള ഊര്‍ജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവന്‍ പണയംവച്ച് ഓടിനടന്ന ആരോഗ്യപ്രവര്‍ത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും...വല്ലാത്തൊരു കൂട്ടായ്മയായിരുന്നു അക്കാലത്ത് മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ് മനസിലൊരു നോവായി ബിന്ദു ''സ്വര്‍ണപാത്രം കൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം'' കവി എന്താണാവോ ഉദ്ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

