Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്റ്റിസ് ദേവൻ...

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ വിമർശനം: എസ്.എഫ്.ഐ ദേശീയ പ്രസിഡന്റിനെതിരെ നടപടിക്ക്​ അനുമതി തേടി

text_fields
bookmark_border
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ വിമർശനം: എസ്.എഫ്.ഐ ദേശീയ പ്രസിഡന്റിനെതിരെ നടപടിക്ക്​ അനുമതി തേടി
cancel
camera_alt

ഫയൽചിത്രം

കൊച്ചി: ഹൈകോടതി ജഡ്‌ജിയെ വ്യക്തിപരമായി വിമർശിച്ച എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക്​ അനുമതി തേടി അഡ്വക്കറ്റ്​ ജനറലിന്​ അപേക്ഷ. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ വിമർശനത്തിൽ നടപടി സ്വീകരിക്കാൻ അനുമതി തേടി കൊല്ലം അയത്തിൽ സ്വദേശി അഡ്വ. രാകേഷ് കെ. രാജനാണ്​ അപേക്ഷ നൽകിയത്​.

കേന്ദ്ര സർക്കാർ നിർദേശങ്ങൾക്കനുസരിച്ച്​ പ്രവർത്തിക്കുന്നയാളാണ്​ ജഡ്ജിയെന്ന സാനുവിന്‍റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടിയാണ്​ അപേക്ഷ. വ്യക്തികൾക്കെതിരായ വിമർശനങ്ങളിൽ കോടതിയലക്ഷ്യ നടപടിയെടുക്കാൻ എ.ജിയുടെ അനുമതി വേണ്ടതുണ്ട്​. മാധ്യമ ശ്രദ്ധ ലഭിക്കാൻ ന്യായാധിപ​രെ വ്യക്തിപരമായി വിമർശിക്കുന്ന ​പ്രവണത വർധിക്കുന്നതായും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇതു തകർക്കുന്നതായും അപേക്ഷയിൽ പറയുന്നു.

ജൂലൈ നാലിന്​ സാനു നടത്തിയ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ടുകളുടെ പകർപ്പും ഹാജരാക്കി. എ.ജിയുടെ അനുമതി കിട്ടിയാലേ കോടതിയലക്ഷ്യ നടപടി തുടരാനാകൂ.ഇതേസമയം, കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് രജിസ്ട്രാർ ജനറലിനും അപേക്ഷ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VP SanuJustice Devan Ramachandran
News Summary - Criticism against Justice Devan Ramachandran: SFI seeks permission to take action against National President
Next Story