സഭയോ മതമോ നോക്കാതെ സ്നേഹം നൽകുന്ന വലിയ മെത്രാപ്പോലീത്ത
text_fieldsപത്തനംതിട്ട: സ്രഷ്ടാവിലേക്കുള്ള വഴി അവിടത്തെ സൃഷ്ടികളിലൂടെയാണ് എന്ന കാഴ്ചപ്പാടാണ് പദ്മഭൂഷണിലൂടെ രാജ്യം ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തയെ വ്യത്യസ്തനാക്കുന്നത്. പക്ഷേ, നര്‍മമധുരമായ സംഭാഷണശൈലിയും വശ്യമായ പെരുമാറ്റരീതികളും അതുല്യമായ വ്യക്തിത്വവുമാണ് മർത്തോമ സഭയുടെ ഇൗ വലിയ മെത്രാേപ്പാലീത്തയെ സാധാരണക്കാർക്കും പ്രിയങ്കരനാക്കുന്നത്. സഭയോ മതമോ ജാതിപരിഗണനകളോയില്ലാതെ, സമീപിക്കുന്ന സകലർക്കും സ്നേഹം മാത്രം നൽകുന്ന വലിയ മെത്രാപ്പോലീത്തയെ തേടിയെത്തിയ അംഗീകാരം അതുകൊണ്ടുതന്നെ നാടിെൻറ സന്തോഷവുമായി മാറുന്നു.
മാര്‍ത്തോമ സഭയുടെ വികാരി ജനറാളായിരുന്ന അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നായിരുന്നു മാർ ക്രിസോസ്റ്റത്തിെൻറ ജനനം.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ആലുവ യൂനിയന്‍ ക്രിസ്റ്റ്യന്‍ കോളജില്‍നിന്ന് ബി.എ. ഡിഗ്രി സമ്പാദിച്ച ഫിലിപ് ഉമ്മന്‍ എന്ന യുവാവ് പിന്നീട് അങ്കോളയിലെ മിഷനറി പ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കുകയാണ് ചെയ്തത്. 1942മുതല്‍ 44വരെ അവിടെ പ്രവര്‍ത്തിച്ചു. ബംഗളൂരു യു.ടി കോളജില്‍ ശാസ്ത്രപഠനം നിര്‍വഹിച്ചശേഷമാണ് 1944 ജനുവരി ഒന്നിന് ശെമ്മാശ പട്ടവും ജൂണ്‍ മൂന്നിന് കശീശപട്ടവും സ്വീകരിച്ചത്. സ്വര്‍ണനാവുകാരന്‍ എന്ന വിശേഷണമാണ് സഭാചരിത്രം മാര്‍ ക്രിസോസ്റ്റത്തിന് നല്‍കിയത്. അത് തികച്ചും സാര്ഥകമാക്കുന്ന പ്രഭാഷണചാതുര്യമാണ് ആ പേരു സ്വീകരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവും പ്രദര്‍ശിപ്പിക്കുന്നത്.
ഭദ്രാസനത്തിെൻറ ചുമതലയില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഇംഗ്ലണ്ടില്‍ കാൻറര്‍ബറിയിലെ സെൻറ് അഗസ്റ്റിന് കോളജില്‍ ഉപരിപഠനം നിര്‍വഹിച്ച അദ്ദേഹം മടങ്ങിവന്ന് കോട്ടയം-കുന്നംകുളം ഭദ്രാസനത്തിെൻറ എപ്പിസ്കോപ്പായായി 1954ല്‍ ചുമതലയേറ്റു.
ഇതേകാലത്ത് മാര്‍ത്തോമ വൈദിക സെമിനാരിയില്‍ പ്രിന്‍സിപ്പലിെൻറ ചുമതലയും നിര്‍വഹിച്ചിരുന്നു. പിന്നീട് അടൂര്‍-കൊട്ടാരക്കര ഭദ്രാസനത്തിെൻറ എപ്പിസ്കോപ്പയായും പ്രവർത്തിച്ചു. കേരള ക്രിസ്ത്യന്‍ കൗണ്‍സിലിെൻറയും സി.എ.എസ്.എയുെടയും പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1978 േമയിൽ സഫ്രഗന്‍ മെത്രാപ്പോലീത്തയായും 1999 മാര്‍ച്ച് 15ന് ഓഫിഷ്യേറ്റിങ് മെത്രാപ്പോലീത്തയായും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ മെത്രാപ്പോലീത്തയായും സ്ഥാനാരോഹണം ചെയ്തു. ശ്ലാഘനീയമായ ഭരണ നൈപുണ്യവും നയതന്ത്രജ്ഞതയുമാണ് അദ്ദേഹം കർമമേഖലകളിലെല്ലാം പ്രദര്‍ശിപ്പിച്ചത്. നിരണം- മാരാമണ്‍ ഭദ്രാസനത്തിെൻറ ഭരണച്ചുമതലയും നിര്‍വഹിച്ചിരുന്നു.
2007 ഒക്ടോബര്‍ ഒന്നുമുതല്‍ സഭയുടെ ഭരണച്ചുമതലയില്‍നിന്ന് സ്വയം ഒഴിഞ്ഞ് കോഴഞ്ചേരി മാരാമണ്‍ ജൂബിലി ഹോമില്‍ താമസിക്കുന്ന വലിയ മെത്രാപ്പോലീത്ത പക്ഷേ, ചുമതലയില്‍നിന്ന് മാത്രെമ പിന്മാറിയിട്ടുള്ളൂ. കർമബഹുലമായ ജീവിതചര്യയാണ് ഇപ്പോഴും പിന്തുടരുന്നത്. വിരമിക്കല്‍ എന്നതിന് പുതിയ അര്‍ഥമാണ് സ്വജീവിതംകൊണ്ട് നല്‍കുന്നത്. ഇപ്പോഴും അനേകരുടെ അടുത്തേക്ക് അദ്ദേഹം പോകുന്നു. അനേകര്‍ അദ്ദേഹത്തിെൻറ അടുത്തുവന്ന് നിര്‍വൃതിദായകമായ സാന്നിധ്യം അനുഭവിച്ചറിയുകയും ചെയ്യുന്നു. സഭയിലെ അംഗങ്ങൾ മാത്രമല്ല വിവിധ മത-സാംസ്കാരിക പ്രസ്ഥാനങ്ങളും വിവിധ മതസ്ഥരായ സാധാരണക്കാരും അദ്ദേഹത്തിെൻറ ഉപദേശവും സാന്നിധ്യവും തേടുന്നു. മാർ ക്രിസോസ്റ്റത്തിെൻറ നവതി പാവങ്ങൾക്ക് 1500 ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കി ആഘോഷിക്കാന്‍ സഭ തീരുമാനിച്ചത് അദ്ദേഹത്തിെൻറ ജീവിതദര്‍ശനം ഉൾക്കൊണ്ടുതന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
