Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മർദക വീരന്മാരായ പൊലീസുകാർ പെൻഷൻ വാങ്ങില്ല; ഗുഡ് സർവീസ് എൻട്രിയെ ശക്തമായി എതിർക്കും -എം.എം. ഹസൻ

text_fields
bookmark_border
MM Hassan
cancel

തിരുവനന്തപുരം: മർദക വീരന്മാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഏറ്റവും കൂടുതൽ മർദിച്ച പൊലീസുകാർക്കാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നത്. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹസൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ച പൊലീസുകാർ പെൻഷൻ വാങ്ങില്ലെന്നും അതിന് വേണ്ടത് ചെയ്യുമെന്നും എം.എം. ഹസൻ വ്യക്തമാക്കി.

നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥർക്ക് പ്രകടനം വിലയിരുത്തി ഗുഡ് സർവീസ് എൻട്രി നൽകാനാണ് തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Criminal Policemen will not get pension; Will strongly oppose good service entry -M.M. Hassan
Next Story