കഞ്ചാവും നൈട്രോസെപാം ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ
text_fieldsമണർകാട് (കോട്ടയം): വിൽപനക്കായി സൂക്ഷിച്ച കഞ്ചാവും നൈട്രോസെപാം ഗുളികകളുമായി സ്ത്രീയുൾപ്പെട്ട ക്രിമിനൽ സംഘം മണർകാട് പോലീസിന്റെ പിടിയിലായി. മണർകാട് മാമുണ്ടിയിൽ പ്രിൻസ് മാത്യു (25), ജിബു മോൻ പീറ്റർ (23), തിരുവഞ്ചൂർ സരസ്വതി വിലാസത്തിൽ അശ്വിൻ (23), ധീർത്തി രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ പ്രിൻസ് മാത്യു കാപ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ ആളും ലഹരിക്കച്ചവടം ഉൾപ്പെടെ പത്തിലധികം കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് അറിയിച്ചു. രണ്ടാം പ്രതി അശ്വിൻ മോഷണം ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയാണ്.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്. മണർകാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

