Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനളിനി നെറ്റോക്കെതിരെ...

നളിനി നെറ്റോക്കെതിരെ ക്രിമിനൽ കേസ്: പരാതിക്കാര​െൻറ മൊഴി ​േരഖപ്പെടുത്തി 

text_fields
bookmark_border
Nalini Netto
cancel
camera_alt????? ???????

തി​രു​വ​ന​ന്ത​പു​രം: മു​ൻ ചീ​ഫ്സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​െ​സ​ടു​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ പ​രാ​തി​ക്കാ​ര​ൻ സ​തീ​ഷ് വ​സ​ന്തി​​െൻറ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി. പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ ന​ളി​നി നെ​റ്റോ തി​രു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സു​ക​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്നും ചെ​ല​വാ​ക്കി​യ തു​ക​യു​ടെ ന​ഷ്​​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി ന​ളി​നി നെ​റ്റോ ആ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ മൊ​ഴി ന​ൽ​കി. സെ​ൻ​കു​മാ​റി​നെ ഡി.​ജി.​പി സ്ഥാ​ന​ത്തു​നി​ന്ന്​ സ​ർ​ക്കാ​ർ മാ​റ്റി​യ​തി​നെ​തി​രാ​യ കേ​സു​ക​ളി​ൽ സെ​ൻ​കു​മാ​ർ ആ​ദ്യം തോ​ൽ​ക്കാ​നു​ള്ള കാ​ര​ണം  ഫ​യ​ലു​ക​ളി​ൽ കൃ​ത്രി​മം ന​ട​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും വാ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.

ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന്​ ജി​ജി തോം​സ​ൺ മാ​റു​മ്പോ​ൾ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ന​ളി​നി നെ​റ്റോ​യെ ത​ഴ​ഞ്ഞ്​ വി​ജ​യാ​ന​ന്ദി​നെ നി​യ​മി​ച്ച​തി​നു പി​ന്നി​ൽ സെ​ൻ​കു​മാ​ർ ആ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​മൂ​ല​മാ​ണ് ന​ളി​നി നെ​റ്റോ ഫ​യ​ലു​ക​ൾ തി​രു​ത്തി​യ​തെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​െ​സ​ടു​ക്കാ​ൻ സു​പ്രീം​കോ​ട​തി​യു​ടെ പു​തി​യ മാ​ർ​ഗ​രേ​ഖ​ക​ൾ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ദി​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

Show Full Article
TAGS:criminal case nalini netto kerala news civil service 
News Summary - Criminal case against Nalini Neto- Kerala news
Next Story