Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിമിനലാണേൽ...

ക്രിമിനലാണേൽ പറഞ്ഞേക്കണം...

text_fields
bookmark_border
Election-Commission-Of-India
cancel

തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ൽ കേ​സ്​ വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ഴ്ച വ​ രു​ത്തി​യാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര​ജി​ക​ൾ​ക്കും പ​രി​ഗ​ണി​ക്കാ​വു​ന്ന കാ​ര​ണ ​മാ​കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഒാ​ഫി​സ​ർ ടിക്കാ​റാം മീ​ണ. മേ​ഖ​ല​യി​ലെ മൂ​ന്ന്​ പ്ര​ധാ​ന പ​ത്ര​ങ് ങ​ളി​ലും മൂ​ന്ന് പ്ര​ധാ​ന ടി.​വി ചാ​ന​ലു​ക​ളി​ലും മൂ​ന്നു​ത​വ​ണ വീ​ത​മാ​ണ് പ​ര​സ്യം ചെ​യ്യേ​ണ്ട​ത്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ അ​ടു​ത്ത​ദി​വ​സം മു​ത​ൽ വോ​ട്ടെ​ടു​പ്പി​ന് ര​ണ്ടു ദി​വ​സം മു​മ്പു​വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് പ​ര​സ്യം ചെ​യ്യേ​ണ്ട​ത്.

ടി.​വി പ​ര​സ്യ​ത്തി​ൽ അ​ച്ച​ടി​രേ​ഖ ടി.​വി​യി​ൽ വാ​യി​ക്കാ​നാ​കും വി​ധം നി​ശ്ചി​ത ഫോ​ണ്ട് സൈ​സ് ഉ​പ​യോ​ഗി​ക്ക​ണം. പ​ര​സ്യം ചു​രു​ങ്ങി​യ​ത് ഏ​ഴ്​ സെ​ക്ക​​െൻറ​ങ്കി​ലും വേ​ണം. ടി.​വി​യി​ൽ രാ​വി​ലെ എ​ട്ടി​നും രാ​ത്രി 10നും ​ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് പ​ര​സ്യം സം​പ്രേ​ഷ​ണം ചെ​യ്യേ​ണ്ട​ത്. ഇത്​ സ്ഥാ​നാ​ർ​ഥി​യു​ടെ ചെ​ല​വിൽ ഉ​ൾ​പ്പെ​ടു​ത്തും.

പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന ഫോ​റം 26നൊ​പ്പ​മു​ള്ള ഫോ​ർ​മാ​റ്റ് സി-4​ൽ സ്ഥാ​നാ​ർ​ഥി​ക​ളും സി-5​ൽ രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളും സ​മ​ർ​പ്പി​ക്ക​ണം. സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​റ്റ​വും പു​തി​യ സ്​​റ്റാ​മ്പ് സൈ​സ് ഫോ​ട്ടോ ബാ​ല​റ്റ് പേ​പ്പ​റി​നൊ​പ്പം ചേ​ർ​ക്കാ​ൻ ന​ൽ​ക​ണം. ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബാ​ല​റ്റി​ൽ ഫോ​ട്ടോ ഉ​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscriminal casemalayalam newsLok Sabha Electon 2019
News Summary - Criminal candidate election-kerala news
Next Story