ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്കൂളിൽ ഡ്രൈവർമാരാക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ സ്കൂൾ വാഹനങ്ങൾ ഒാടിക്കാൻ നിയോഗിക്കര ുതെന്ന് ഹൈകോടതി. കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അ പായസാധ്യതകൾ ഇല്ലാതാക്കുകതന്നവേണമെന്നും ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി. ഗോത്രസാരഥി പദ്ധതിയിൽ മാനന്തവാടി നീർവാരം ഹയർ സെക്കൻഡറി സ്കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാൻ ഭർത്താവിനെ ഹെഡ്മാസ്റ്റർ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഇതിന് കരാർ ലഭിച്ച നീർവാരം സ്വദേശിനി ദീപയും ഭർത്താവ് പ്രവീണും നൽകിയ ഹരജിയിലാണ് ഉത്തരവ്.
പ്രവീണിന് ലൈസൻസുണ്ടെങ്കിലും കേസുകളിലെ പ്രതിയാണെന്ന പേരിൽ ലഭിച്ച അജ്ഞാത പരാതികളുടെ അടിസ്ഥാനത്തിൽ വാഹനമോടിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ഹരജിയിൽ പറയുന്നത്. പദ്ധതിക്ക് കീഴിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഹെഡ്മാസ്റ്റർക്കും പി.ടി.എക്കും അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പ്രവീൺ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വാഹനം ഒാടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാറുണ്ടെന്നും ഹെഡ്മാസ്റ്റർ വിശദീകരിച്ചു. പീഡനക്കേസിൽ പ്രതിയായി കോടതി െവറുതെവിട്ടയാളാണ്. മറ്റൊരു കേസിൽ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പ്രവീൺ വാഹനമോടിക്കുന്നത് സുരക്ഷിതമല്ലെന്നായിരുന്നു സർക്കാറിെൻറ വാദം. കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ബാധ്യസ്ഥനായ ഹെഡ്മാസ്റ്ററുടെ നടപടിയിൽ തെറ്റില്ലെന്ന് കോടതി വിലയിരുത്തി. അത് സ്വേച്ഛാപരമോ നിയമവിരുദ്ധമോ അല്ല.അതേസമയം, കുട്ടികളെ എത്തിക്കാൻ കരാറെടുത്ത ദീപയുടെ അവകാശം നിഷേധിച്ചതായി അവർക്ക് പരാതിയില്ല. കുട്ടികളെ സ്കൂളിലെത്തിക്കേണ്ട കടമ ഇവർക്കുെണ്ടന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
