Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുബൈയിൽ 3.25 കോടിയുടെ...

ദുബൈയിൽ 3.25 കോടിയുടെ തട്ടിപ്പ്​: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ദുബൈയിൽ 3.25 കോടിയുടെ തട്ടിപ്പ്​: യുവാവ്​ അറസ്​റ്റിൽ
cancel
അടിമാലി (ഇടുക്കി): ദുബൈയിൽ ജോലി നോക്കിയിരുന്ന കമ്പനിയിൽനിന്ന്​ 3.25 കോടി അപഹരിച്ചെന്ന പരാതിയിൽ അടിമാലി സ്വദേശി  അറസ്​റ്റിൽ. അടിമാലി കുരിശുപാറ ചെറുവാഴത്തോട്ടം ജയപ്രസാദിനെയാണ്​ (36) അറസ്​റ്റ്​ ചെയ്​തത്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജർമൻ കമ്പനിയായ ദ എമിഡിൽ ഇൗസ്​റ്റ്​ കമ്പനിയിലെ അക്കൗണ്ടൻറായിരുന്നു ഇയാൾ. കണക്കിൽ കൃത്രിമംകാട്ടി 3.25 കോടി തട്ടിയെടുത്തതായാണ്​ കേസെന്ന്​ അടിമാലി സി.ഐ പി.കെ. സാബു അറിയിച്ചു. 7500 ദിർഹം ശമ്പളത്തിൽ 2007ലാണ് കമ്പനിയിൽ ജോലിക്ക് കയറിയത്. ആഡംബരജീവിതവും വിലകൂടിയ കാറുകൾ അടക്കം സ്വന്തമാക്കിയതും പിന്നീട്​  ബിസിനസ്​ തുടങ്ങിയതും കമ്പനിയിൽ സംശയമുണ്ടാക്കി. ഇതോടെ കണക്ക് പരിശോധിച്ച കമ്പനി ക്രമക്കേട് കണ്ടെത്തി. 

തുടർന്ന് വിശദീകരണം ചോദിച്ചത്​ കൂടാതെ കൃത്യമായ കണക്ക് ഹാജരാക്കണമെന്ന്​ നിർദേശിച്ച്​ 2016 സെപ്​റ്റംബറിൽ നോട്ടീസും​ നൽകി. എന്നാൽ, പിറ്റേന്ന്​ തന്നെ കുടുംബസമേതം ആഡംബരകാറുകളും ബിസിനസും ഉപേക്ഷിച്ച്​ മുങ്ങുകയായിരുന്നു. ജയപ്രസാദ് നാട്ടിലെത്തിയതായി വിവരം ലഭിച്ച മലയാളിയായ കമ്പനി മാനേജർ സന്തോഷ്​ കുറുപ്പ് എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നൽകി. ഐ.ജിയുടെ നിർദേശപ്രകാരം അടിമാലി പൊലീസ്​  കേസെടുത്തു. തുടർന്ന്​  ജയപ്രസാദ് മുൻകൂർ ജാമ്യത്തിനു ഹൈകോടതിയെ സമീപിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനു​ മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു കോടതി. തുടർന്നായിരുന്ന അറസ്​റ്റ്​. നിരവധിയിടങ്ങളിൽ ഭൂമി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ്​ പറഞ്ഞു. കമ്പനിയിൽനിന്ന്​ വെട്ടിച്ച പണം വാഹനം വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്​. ഓട്ടോ സ്​പെയർ പാർട്​സ്​​ മേഖലയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നതാണ്​ ദുബൈയി​െല കമ്പനി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiCrime Newskerala newsmalayalam newscheating case
News Summary - crime
Next Story