വീട്ടമ്മയുടെ കൊലപാതകം: ഭർതൃസഹോദരൻ അറസ്റ്റിൽ
text_fields
ഒറ്റപ്പാലം: വേങ്ങശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിെൻറ സൂത്രധാരനായ ഭർതൃസഹോദരൻ അറസ്റ്റിൽ. അകവണ്ട വളത്തുകാട്കുണ്ട് പള്ളിയാലിൽ പാണക്കാട് മണികണ്ഠനെയാണ് (37) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ക്വേട്ടഷൻ ഏറ്റെടുത്ത് കൊലപാതകം നടത്തിയതായി പറയപ്പെടുന്ന തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു.
മണികണ്ഠെൻറ സഹോദരൻ ബാലകൃഷ്ണെൻറ ഭാര്യ ധനലക്ഷ്മിയെയാണ് (40) ഇക്കഴിഞ്ഞ 19ന് വീട്ടുവളപ്പിൽ രാവിലെ ആറരയോടെ കഴുത്തിനും വയറ്റിലും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് രാത്രി ബാലകൃഷ്ണെൻറ വീട്ടിലെത്തിയ സംഘം കാറിൽ രാത്രി കഴിച്ചുകൂട്ടുകയും പുലർച്ച കൃത്യം നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കുടുംബസ്വത്ത് ബാലകൃഷ്ണൻ തട്ടിയെടുത്തത്തിലെ പ്രതികാരം തീർക്കാൻ മണികണ്ഠൻ ക്വേട്ടഷൻ കൊടുക്കുകയായിരുന്നത്രെ. അകവണ്ട തോടിന് സമീപം വിജനമായ പ്രദേശത്തെ വീട്ടിലാണ് ബാലകൃഷ്ണനും ഭാര്യയും താമസിച്ചിരുന്നത്. ആദ്യവിവാഹം ഒഴിവാക്കി പുനർവിവാഹം നടത്തിയവരാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
