Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ അക്രമിച്ച കേസിലെ...

നടിയെ അക്രമിച്ച കേസിലെ പ്രതിക്ക്​ ജാമ്യമില്ല

text_fields
bookmark_border

കൊ​ച്ചി: സി​നി​മ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട്​ പോ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ഡ്രൈ​വ​റു​മാ​യ ചാ​ല​ക്കു​ടി കൊ​ര​ട്ടി തി​രു​മു​ടി​ക്കു​ന്ന് പൗ​വ​ത്തി​ശേ​രി മാ​ര്‍ട്ടി​ന്‍ ആ​ൻ​റ​ണി​യു​ടെ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി വീ​ണ്ടും ത​ള്ളി. മ​റ്റു പ്ര​തി​ക​ളു​​മാ​യി ചേ​ർ​ന്ന്​ കു​റ്റ​കൃ​ത്യ​ത്തി​ന്​ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ്​ മാ​ർ​ട്ടി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ന​ടി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​​​െൻറ ഡ്രൈ​വ​റാ​യി​രു​ന്ന മാ​ർ​ട്ടി​ൻ കു​റ്റ​കൃ​ത്യ​ത്തി​ൽ തു​ട​ക്കം മു​ത​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും ഇ​യാ​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നി​ട​യു​ണ്ടെ​ന്നു​മു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ജാ​മ്യ ഹ​ര​ജി ത​ള്ളി​യ​ത്. വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ ജാ​മ്യം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന വാ​ദ​വും കോ​ട​തി പ​രി​ഗ​ണി​ച്ചു. ഫെ​ബ്രു​വ​രി 18നാ​ണ് തൃ​ശൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ ദി​വ​സം ത​ന്നെ മാ​ർ​ട്ടി​ൻ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime
Next Story