Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ര​ണ​വീ​ട്ടി​ൽ...

മ​ര​ണ​വീ​ട്ടി​ൽ കൈ​യാ​ങ്ക​ളി; മ​ധ്യ​വ​യ​സ്‌​ക​ന്‍ കു​ത്തേ​റ്റ്​ മ​രി​ച്ചു

text_fields
bookmark_border
മ​ര​ണ​വീ​ട്ടി​ൽ കൈ​യാ​ങ്ക​ളി; മ​ധ്യ​വ​യ​സ്‌​ക​ന്‍ കു​ത്തേ​റ്റ്​ മ​രി​ച്ചു
cancel

കൊ​ട​ക​ര: തേ​ശ്ശേ​രി​യി​ല്‍ മ​ര​ണ​വീ​ട്ടി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ചു. ഭാ​ര്യാ സ​ഹോ​ദ​ര‍​െൻറ  കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. കൊ​ട​ക​ര മ​ര​ത്തോ​മ്പി​ള്ളി​യി​ല്‍  ചേ​മ്പാ​ട്ട് വീ​ട്ടി​ല്‍ രാ​ജ​നാ​ണ്​(49) മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ കു​റി​ച്ച് കൊ​ട​ക​ര ​െപാ​ലീ​സ് പ​റ​യു​ന്ന​ത്​: രാ​ജ‍​െൻറ ഭാ​ര്യ സു​ജാ​ത​യു​ടെ മാ​താ​വ് പേ​രാ​മ്പ്ര തേ​ശ്ശേ​രി ഏ​ണാ​ഞ്ചേ​രി വീ​ട്ടി​ല്‍ കു​ട്ട​പ്പ‍​െൻറ ഭാ​ര്യ അ​മ്മി​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍ന്നാ​ണ് രാ​ജ​ന്‍ കു​ടും​ബ​വു​മൊ​ത്ത് തേ​ശ്ശേ​രി​യി​ലെ​ത്തി​യ​ത്. മൃ​ത​ശ​രീ​ര​ത്തി​ന​രി​കെ​യി​രു​ന്ന് മ​ക​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ​ഹോ​ദ​രി​മാ​രെ കു​റി​ച്ച് അ​സ​ഭ്യം പ​റ​യു​ന്ന​ത് കേ​ട്ട്, രാ​ജ​ന്‍ ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ   വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ രാ​ജ​നെ ച​വി​ട്ടി​യ​ശേ​ഷം വീ​ടി​െൻറ വ​രാ​ന്ത​യി​ലി​രു​ന്ന ക​ത്തി​യെ​ടു​ത്ത് നെ​ഞ്ചി​ല്‍ കു​ത്തി. ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ രാ​ജ​നെ സ​മീ​പ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ചേ​ര്‍ന്ന് ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഗോ​പാ​ല​കൃ​ഷ്ണ​നെ(47) പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സി.​ഐ.​ടി.​യു യൂ​നി​യ​ന്‍ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച രാ​ജ​ന്‍. മ​ക്ക​ള്‍: ഹൃ​ത്വി​ക്, ഹൃ​ദോ​ഷ്, ഹൃ​ദു​ല്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime
Next Story