ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ തീകൊളുത്തി കൊലപ്പെടുത്തി
text_fieldsഅമ്പലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെേട്രാളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ ചിട്ടി സ്ഥാപന ഉടമ അറസ്റ്റിലായി. ഇടുക്കി രാജക്കാട് കമരംകുന്ന് കീരിത്തോട്ടിൽ വേണു (54), ഭാര്യ സുമ (50) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബി ആൻഡ് ബി ചിട്ടിയുടമ അമ്പലപ്പുഴ കോമന സുരേഷാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 7.30 ഒാടെ സുരേഷിെൻറ വിടിനുമുന്നിലാണ് ദാരുണസംഭവം. ബി ആൻഡ് ബി ചിട്ടിയിൽ ദമ്പതികൾ മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ഇറക്കിയിരുന്നു. ഈ പണം ചോദിച്ച് ദമ്പതികൾ ഇന്നലെ രാവിലെമുതൽ ചിട്ടിയുടമയുടെ അമ്പലപ്പുഴയിലെ വീട്ടിൽ കുത്തിയിരിക്കുകയായിരുന്നു. വേണുവിെൻറ സഹോദരെൻറ മകളുടെ വിവാഹാവിശ്യത്തിന് പണം നൽകാനുണ്ടായിരുന്നു. ഇതു പറഞ്ഞാണ് ദമ്പതികൾ ചിട്ടിയുടമയെ തേടി എത്തിയത്.
പണമിടപാടിനെച്ചൊല്ലി തർക്കമുണ്ടായതായും തുടർന്ന് ചിട്ടിയുടമ പെേട്രാളൊഴിച്ച് കത്തിക്കുകയായിരുെന്നന്നുമാണ് വേണുവിെൻറ മരണമൊഴി. ഇവർ സ്വയം തീകൊളുത്തിയതാണോ എന്ന് കൂടുതൽ അന്വേഷണത്തിലൂടെയെ അറിയാൻ കഴിയൂവെന്ന് െപാലീസ് അറിയിച്ചു. ചിട്ടിയുടമ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തി നിരവധിപേരെ കബളിപ്പിച്ച് മുങ്ങിയ ശേഷം കോടതിയിൽ ഹാജരായി ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇയാൾ നടത്തിയ ചിട്ടിക്കമ്പിനി 2013ൽ പൊട്ടിയിരുന്നു. ഇയാൾക്കെതിരെ ഇതുമായി ബന്ധപ്പെട്ട് 17 കേസ് കോടതിയിലുണ്ട്.
ദമ്പതികൾ വാനിൽ പലചരക്ക് സാധനങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തിയാണ് ഉപജീവനം കഴിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ചിട്ടിപ്പണം ചോദിച്ച് എത്തിയത്. ഒരു മകനും മകളും ഉണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
