Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10ാം ക്ലാ​സു​കാ​രി...

10ാം ക്ലാ​സു​കാ​രി പ്ര​സ​വി​ച്ചു; പി​താ​വ്​ ഏ​ഴാം ക്ലാ​സു​കാ​ര​നെ​ന്ന്​

text_fields
bookmark_border
10ാം ക്ലാ​സു​കാ​രി പ്ര​സ​വി​ച്ചു; പി​താ​വ്​ ഏ​ഴാം ക്ലാ​സു​കാ​ര​നെ​ന്ന്​
cancel

പത്തനാപുരം: 10ാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന 15കാരി പ്രസവിച്ചു. പത്തനാപുരം കടയ്ക്കാമണിലാണ് സംഭവം. ബന്ധുവായ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കുഞ്ഞി​​െൻറ പിതാവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാവിെല വയറുവേദന അനുഭവപ്പെട്ടതിനെതുടർന്ന് കുട്ടിയെ മാതാവ് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ പെൺകുട്ടി പൂർണഗർഭിണിയാെണന്നും മറ്റേതെങ്കിലും ആശുപത്രിയിൽ എത്തിക്കാനും നിർദേശിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടി വീട്ടിലെത്തി കക്കൂസിൽ കയറി വാതിലടക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെതുടർന്ന് കതക് തള്ളിത്തുറന്ന് നോക്കിയപ്പോൾ പ്രസവിച്ച നിലയിലായിരുന്നു. ഉടൻ കുഞ്ഞിനെയും പെൺകുട്ടിയെയും പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചു. ആരോപണവിധേയനായ ആൺകുട്ടി അയൽവാസിയാണ്. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime
Next Story