സിനിമക്കാരെന്ന പേരില്‍ വിദ്യാര്‍ഥിനിയുടെ ആഭരണം കവര്‍ന്നവര്‍ പിടിയില്‍
text_fields കോഴിക്കോട്: സിനിമക്കാരാണെന്നു പറഞ്ഞ് കബളിപ്പിച്ച് വിദ്യാര്‍ഥിനിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന രണ്ടു പേര്‍ റെയില്‍വേ പൊലീസിന്‍െറ പിടിയില്‍. പൊന്നാനി പള്ളിപറമ്പില്‍ അഫ്നാസ് (29), കോട്ടയം ചേരിക്കല്‍ സുഭിതമോനി (27) എന്നിവരെയാണ് ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കോഴിക്കോട്ടേക്ക് വരുകയായിരുന്ന കല്ലറ ആതിര ഭവനില്‍ ആര്യ (19)യുടെ ഒരു പവന്‍ ആഭരണമാണ് കവര്‍ന്നത്. പഠനത്തിന്‍െറ ഭാഗമായി ‘എന്ന് സ്വന്തം മൊയ്തീന്‍’ എന്ന സിനിമയിലെ പരാമൃഷ്ട കഥാപാത്രം മുക്കം സ്വദേശിനി കാഞ്ചനമാലയെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിനായത്തെിയതാണ് ആര്യ. തങ്ങള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കവര്‍ച്ച. കൂടുതല്‍ സൗഹൃദത്തിലായ ഇവര്‍ ട്രെയിന്‍ യാത്രക്കിടെ പരാതിക്കാരിയുടെ കഴുത്തില്‍നിന്ന് മാല തട്ടിയെടുക്കുകയായിരുന്നു.
ആര്യയുടെ പരാതിയില്‍ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്ളാറ്റ്ഫോമിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്‍െറ സഹായത്തോടെ ഇരുവരെയും തിരിച്ചറിയുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പരശുറാം എക്സ്പ്രസില്‍നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. മോഷ്ടിച്ച മാല തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വില്‍പന നടത്തിയതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു.റിമാന്‍ഡ് ചെയ്തവരെ കസ്റ്റഡിയില്‍ വാങ്ങി ആഭരണം കണ്ടെടുക്കുമെന്ന് എസ്.ഐ ബി.കെ. സിജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
