Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഴുപതുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി 

text_fields
bookmark_border
എഴുപതുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി 
cancel

വേങ്ങര (മലപ്പുറം): കണ്ണമംഗലം സ്വദേശിയായ എഴുപതുകാരന്‍ ആദ്യഭാര്യയെ വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തി. കണ്ണമംഗലം വാളക്കുടയില്‍ പൂഴിക്കുന്നത്ത് അബ്ദുല്ലക്കുട്ടിയാണ് (70) ഭാര്യ റുഖിയയെ (60) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെ രണ്ടാം ഭാര്യയെയും മക്കളെയും മുറിക്ക് പുറത്താക്കിയ ശേഷമായിരുന്നു കൃത്യം. നിലവിളി കേട്ട് മക്കള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അയല്‍വാസികള്‍ ചേര്‍ന്ന് റുഖിയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി വേങ്ങര പൊലീസിന്‍െറ കസ്റ്റഡിയിലായതായി സൂചനയുണ്ട്. മലപ്പുറം സി.ഐ പ്രേംജിത്തിനാണ് അന്വേഷണ ചുമതല. ഇപ്പോഴത്തെ രണ്ട് ഭാര്യമാരെ കൂടാതെ ഇയാള്‍ക്ക് നേരത്തേ രണ്ട് ഭാര്യമാരുമുണ്ടായിരുന്നത്രെ. കൊല്ലപ്പെട്ട റുഖിയക്ക് അബ്ദുല്ലക്കുട്ടിയില്‍ മക്കളില്ല. ആദ്യഭര്‍ത്താവില്‍ ഒരു മകളുണ്ട്. വയനാട് ചൂരല്‍മല സ്വദേശി പരേതരായ നല്ലാട്ടുതൊടിക സൈദുവിന്‍െറയും ബിയ്യാത്തുമ്മയുടെയും മകളാണ്. 
സഹോദരങ്ങള്‍: അസൈനാര്‍, റസാഖ്, അഷ്റഫ്, സലാം (എല്ലാവരും വയനാട്).

 കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച സ്വദേശമായ വയനാട് ചൂരല്‍മലയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൊലപ്പെടുത്താനുപയോഗിച്ച കത്തി കഴിഞ്ഞയാഴ്ച വാങ്ങിയതാണ്. കൃത്യം നടന്ന മുറി പൊലീസ് പൂട്ടി സീല്‍ ചെയ്തു.   
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - crime
Next Story