വ്യാജ വിദേശ മദ്യവുമായി പൊലീസുകാരൻ ഉള്‍പെടെ രണ്ട് പേര്‍ പിടിയിൽ
text_fieldsമട്ടാഞ്ചേരി:പള്ളുരുത്തിയില്‍ നിന്ന് വ്യാജ വിദേശ മദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പെടെ രണ്ട് പേര്‍ പൊലിസിന്‍റെ പിടിയിലായി. പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്നേശ്(30), പള്ളുരുത്തി തൈവീട്ടില്‍ ഡിബിന്‍ (34) എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ ശ്രീരാജിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഡിബിന്‍ കൊച്ചി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസറാണ്. മറ്റൊരു പ്രതി മുവാറ്റുപുഴ സ്വദേശി ബേസില്‍ ജോസ് തൃപ്പൂണിത്തുറ എ.ആര്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസറാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇയാള്‍ ഒളിവിലാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴായ്ച ഉച്ചയോടെ ഒന്നാം പ്രതി വിഘ്നേശിന്‍റെ വീട്ടില്‍ നിന്നാണ് വ്യാജ വിദേശ മദ്യം പിടികൂടിയത്. സ്റ്റിക്കര്‍ പതിക്കാത്ത അര ലിറ്റര്‍ വീതമുള്ള 29 കുപ്പികളില്‍ നിന്നായി പതിനാലര ലിറ്റര്‍ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. തൃശൂര്‍ നിന്നാണ് മദ്യം എത്തിക്കുന്നതെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ എക്സൈസിനോട് പറഞ്ഞത്.
എസ്.ഐ ശ്രീരാജിന് പുറമേ പ്രിവന്‍റീവ് ഓഫിസര്‍ സിജി പോള്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ്.കെ ജോസഫ്, കെ.കെ രാജേഷ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ അന്‍ജു ആനന്ദ്,ഡ്രൈവര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ പിന്നീട് മട്ടാഞ്ചേരി റേഞ്ചിലേക്ക് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീരാജ് പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
