വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചു
text_fieldsവേങ്ങര: വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചതായി പരാതി. വലിയോറ ചെനക്കൽ അബ്ദുൽ ജലീലിെൻറ വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറുമാണ് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജലീലിെൻറ സഹോദരീ ഭർത്താവ് തിരൂരങ്ങാടി കുറ്റിയിൽ അബ്ദുസമദിനെതിരെ വേങ്ങര പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച പുലർച്ച മതിൽ ചാടിക്കടന്ന അബ്ദുൽ സമദ് ഇരു വാഹനങ്ങൾക്കും ഇന്ധനം ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
ജലീലിെൻറ ബന്ധുവായ പറങ്ങോടത്ത് മുസ്തഫയുടെ കടയിൽ പുറത്തുവെച്ച സാധനങ്ങൾ രാത്രി നശിപ്പിച്ചതായും അബ്ദുൽ സമദിനെതിരെ പരാതി ഉണ്ട്.
മേയ് 27ന് രാത്രി വേങ്ങര കച്ചേരിപ്പടിയിലെ കച്ചേരിപ്പടി ഹാർഡ്വേഴ്സിൽ പുറത്തു സൂക്ഷിച്ചിരുന്ന എട്ടു ജലസംഭരണികളാണ് നശിപ്പിച്ചത്. സംഭവത്തിൽ 50,000 രൂപയുടെ നഷ്ടമുണ്ട്. ഇരു സംഭവങ്ങളിലും പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
