യുവതിയെ മർദ്ദിച്ച ബി.ജെ.പി നേതാവും സഹോദരനും റിമാൻഡിൽ
text_fieldsഅമ്പലപ്പുഴ: യുവതിയെ മർദ്ദിച്ച സംഭവത്തിൽ ബി.ജെ.പി നേതാവും സഹോദരനും റിമാൻഡിൽ. ബി.ജെ.പി പ്രാദേശികനേതാവ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17ാം വാർഡിൽ മാടവനത്തോപ്പി ബിനു (47), സഹോദരൻ വിജിലാൽ(44) എന്നിവരാണ് റിമാൻഡിലായത്. ബിനുവിെൻറ ഭാര്യ സ്മിത, വിജിലാലിെൻറ ഭാര്യ സിൽവിയ എന്നിവർക്കുവേണ്ടി അന്വേഷണം നടത്തിവരുകയാണെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.
ആലപ്പുഴ ഫയർ സ്റ്റേഷനിലെ മെക്കാനിക്ക് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17ാം വാർഡിൽ വണ്ടാനം തൈപ്പറമ്പിൽ (സ്നേഹാലയം) പ്രിയധരെൻറ ഭാര്യ സ്നേഹ (39)ക്കാണ് മർദ്ദനമേറ്റത്. കമ്പി വടികൊണ്ടുള്ള അടിയേറ്റ് ഇടതു കൈക്കും തലക്കും പരിക്കേറ്റ സ്നേഹയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
സ്നേഹയുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് വൃത്തിയാക്കാനെത്തിയപ്പോൾ സമീപവാസികളായ ബിനു, ബിജിലാൽ, സ്മിത, സിൽവിയ എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്നേഹയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവശേഷം ഒളിവിലായിരുന്ന ബിനുവിനെയും വിജിലാലിനെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. രണ്ടുവർഷം മുമ്പ് സ്നേഹയുടെ സ്ഥലം കൈയേറി ഇവർ സെപ്ടിക് ടാങ്ക് സ്ഥാപിച്ചിരിന്നു. ഇതിനെതിരെ പരാതി നൽകിയതിെൻറ പേരിൽ സ്നേഹയെ വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഈ കേസിെൻറ വിചാരണ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
