കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
text_fieldsപെരുമ്പാവൂര്‍: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. വേങ്ങൂര്‍ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി വീട്ടില്‍ കുറുമ്പന്‍െറ മകന്‍ സുനിലിനെയാണ് (40) കഴിഞ്ഞ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തലയിലും നെറ്റിയിലും കാലിലും ആഴമേറിയ മുറിവേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
2012ല്‍ വീടിന് സമീപത്തെ റബര്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്തിയ കേസില്‍ നാലുവര്‍ഷം സുനില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 2016 നവംബറിലാണ് ജയില്‍ മോചിതനായത്. മാനസികരോഗിയാണെന്ന കാരണത്താലാണ് അന്ന് കുറ്റമുക്തനായത്. കഴിഞ്ഞ രാത്രി സുനിലിന്‍െറ വീടിന് സമീപത്തെ പാറയില്‍ ഒരുസംഘം മദ്യപിച്ച് ബഹളംവെച്ചിരുന്നു. സുനില്‍ ഇതിനെ എതിര്‍ത്തതിനത്തെുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും അടിപിടിയിലും മറ്റുള്ളവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധുക്കളാണ് സുനില്‍ മരിച്ചുകിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. മാതാവും സഹോദരിമാരും വേറെയാണ് താമസിക്കുന്നത്. സുനില്‍ ഒറ്റക്കാണ് മുനിപ്പാറയിലെ വീട്ടില്‍ താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
