കഞ്ചാവുമായി യുവതിയും കാർ ഡ്രൈവറും പിടിയിൽ
text_fieldsചാലക്കുടി: ഒരുകിലോയിലധികം കഞ്ചാവുമായി യുവതിയും കാർ ഡ്രൈവറും പിടിയിൽ. കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലീം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീർ (45) എന്നിവരാണ് പിടിയിലായത്. സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന സരിത ബ്ലാക്ക് ഏയ്ഞ്ചൽ എന്നാണ് അറിയപ്പെടുന്നത്.
എറണാകുളത്ത് എളമക്കരയിൽ വാടകക്ക് താമസിക്കുന്ന ഇവർ ലഹരിവസ്തുക്കൾ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്സി ഓടിക്കുന്നയാളാണ് സുധീർ.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറ നിർദേശത്തെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ ചാലക്കുടി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച ചാലക്കുടി മുനിസിപ്പൽ ജങ്ഷന് സമീപം പാർക്ക് ചെയ്ത ലോറിയിൽനിന്ന് രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ഇതു കൂടാതെയാണ് രാത്രി പതിനൊന്നരയോടെ വീണ്ടും കഞ്ചാവ് പിടികൂടിയത്. ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സംശയകരമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന് പിറകിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറിൽ ഭദ്രമായി പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ചാലക്കുടിയിൽ എത്തുമെന്നറിയിച്ച ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
ചാലക്കുടി സി.ഐ കെ.എസ്. സന്ദീപ്, എസ്.ഐ എം.എസ്. ഷാജൻ, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ഷീബ അശോകൻ, ആേൻറാ ജോസഫ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
